ജില്ലയിലെ 3,044 സ്‌കൂളുകള്‍ ഹൈടെക് ആകും
Jul 3, 2017, 18:25 IST
കാസര്‍കോട്: (www.kasargodvartha.com 03.07.2017) പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ഹൈടെക് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എട്ട് മുതല്‍ 12 വരെയുളള ക്ലാസുകള്‍ ഹൈടെക് ആയി മാറുമെന്ന് ഐടി അറ്റ് സ്‌കൂള്‍ എക്‌സി. ഡയറക്ടര്‍ കെ അന്‍വര്‍ സാദത്ത് അറിയിച്ചു. ജില്ലയിലെ ഹൈടെക് പദ്ധതി വിശദീകരണ ശില്‍പ്പശാലയില്‍ വീഡിയോ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ 134 ഹൈസ്‌കൂളുകള്‍ 111 ഹയര്‍സെക്കന്‍ഡറി, വി എച്ച് എസ് സി എന്നിങ്ങനെ 245 സ്‌കൂളുകളിലെ 3044 ക്ലാസ് മുറികളാണ് ഹൈടെക്കാകാന്‍ പോകുന്നത്. 35 കോടിയുടെ ഐ ടി പശ്ചാത്തല സംവിധാനങ്ങള്‍ ഇതിലൂടെ ഒരുക്കും. സ്‌കൂളുകളിലെ ഇ മാലിന്യ നിര്‍മ്മാര്‍ജ്ജനം, ഡിജിറ്റല്‍ ഉളളടക്കം, സ്‌കൂള്‍ വിക്കി-സമ്പൂര്‍ണ്ണ പോര്‍ട്ടലുകളില്‍ വിവരങ്ങള്‍ പുതുക്കല്‍, ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് തുടങ്ങിയ കാര്യങ്ങള്‍ ശില്‍പ്പശാലയില്‍ അവതരിപ്പിച്ചു. ജില്ലാകോര്‍ഡിനേറ്റര്‍ എം പി രാജേഷ്, മാസ്റ്റര്‍ ട്രെയിനര്‍ കോര്‍ഡിനേറ്റര്‍മാരായ കെ ശങ്കരന്‍, പി രാജന്‍, മാസ്റ്റര്‍ ട്രെയിനര്‍മാരായ വി കെ വിജയന്‍, റോജി ജോസഫ്, അബ്ദുള്‍ ജമാല്‍ എന്‍ ഇ, പി എം അനില്‍കുമാര്‍, കെ വി മനോജ്, പ്രവീണ്‍ കുമാര്‍, പി പി സുവര്‍ണ്ണന്‍ എന്നിവര്‍ ശില്‍പ്പശാലയ്ക്ക് നേതൃത്വം നല്‍കി.
ശില്‍പ്പശാലയുടെ അടുത്തഘട്ടം സ്‌കൂള്‍ ഐ ടി കോര്‍ഡിനേറ്റര്‍മാര്‍ക്ക് ചൊവ്വാഴ്ച ഐ ടി അറ്റ് സ്‌കൂള്‍ ജില്ലാ റിസോഴ്‌സ് കേന്ദ്രത്തിലും കാഞ്ഞങ്ങാട് ദുര്‍ഗ ഹൈസ്‌കൂളിലും നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, District, school, 3044 School will be High tech in Kasaragod District