230 പായ്ക്കറ്റ് പാന്‍ ഉല്‍പന്നങ്ങള്‍ പിടികൂടി; ഒരാള്‍ അറസ്റ്റില്‍
May 6, 2016, 09:30 IST
കാസര്‍കോട്: (www.kasargodvartha.com 06.05.2016) പഴയ ബസ് സ്റ്റാന്‍ഡില്‍ 230 പായ്ക്കറ്റ് പാന്‍ ഉല്‍പന്നങ്ങള്‍ പിടികൂടി. ഒരാളെ പോലീസ് അറസ്റ്റുചെയ്തു. നഗരത്തിലും പരിസരപ്രദേശങ്ങളിലും വില്‍പനയ്ക്കായി സൂക്ഷിച്ച 230 പായ്ക്കറ്റ് പാന്‍ ഉല്‍പന്നങ്ങളാണ് കാസര്‍കോട് ടൗണ്‍ എസ് ഐ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. കടകളിലേക്ക് ഇവ എത്തിക്കുന്ന ഏജന്റായ ബീരാന്ത്ബയല്‍ സുനാമി കോളനിയിലെ രാമാനന്ദ് (25) ആണ് അറസ്റ്റിലായത്.
പാന്‍പരാഗ് ഉള്‍പ്പടെയുള്ള നിരോധിത ഉല്‍പന്നങ്ങളാണ് വ്യാഴാഴ്ച വൈകിട്ട് കാസര്‍കോട് പഴയ സ്റ്റാന്‍ഡില്‍നിന്ന് പിടിച്ചെടുത്തത്. തെരഞ്ഞെടുപ്പിന്റെ ഭാഗമയി പോലീസ് നടത്തിയ പരിശോധനയിലാണ് പാന്‍ ഉല്‍പന്നങ്ങള്‍ കണ്ടെത്തിയത്. പ്ലാസ്റ്റിക് ചാക്കുകളില്‍ നിറച്ച നിലയിലായിരുന്നു ഉല്‍പന്നങ്ങള്‍.

Keywords: Kasaragod, Seized, Police, Old bus stand, Pan products, Sunami colony, Ramanand, Plastic cover, Arrest.