2015ലെ 'അങ്കണം' വിദ്യാര്‍ത്ഥി ചെറുകഥാ പുരസ്‌കാരം മാങ്ങാട് ബാരയിലെ മീനാക്ഷി ജയന്
May 30, 2016, 09:00 IST
കാസര്‍കോട്: (www.kasargodvartha.com 30/05/2016) 2015ലെ അങ്കണം വിദ്യാര്‍ത്ഥി ചെറുകഥാ പുരസ്‌ക്കാരം വിതരണം ചെയ്തു. ഉദുമ മാങ്ങാട് ബാര സ്വദേശിനിയായ മീനാക്ഷി ജയനാണ് പുരസ്‌കാരത്തിനര്‍ഹയായത്. കഥാകൃത്ത് ടി പത്മനാഭനില്‍ നിന്നും മീനാക്ഷി പുരസ്‌കാരം ഏറ്റുവാങ്ങി. കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളിലെ എട്ടാം തരം വിദ്യാര്‍ത്ഥിനിയാണ്. തൃശൂര്‍ 'അങ്കണം' ഏര്‍പ്പെടുത്തിയ സംസ്ഥാനതല പുരസ്‌കാരമാണിത്. ഉപ്പ് എന്ന കഥയ്ക്കാണ് പുരസ്‌കാരം ലഭിച്ചത്.
Keywords : Story, Award, Student, Meenakshi Jayan, Kasargod, T Padmanabhan.