20-ാം വാര്‍ഷികം ആഘോഷിച്ചു
Apr 12, 2012, 08:30 IST
ബേവിഞ്ച: ബേവിഞ്ചയിലെ സല്‍ജം നഴ്‌സറി എല്‍.പി സ്‌കൂളിന്റെ 20-ാം വാര്‍ഷികം സമുചിതമായി ആഘോഷിച്ചു. വാര്‍ഷികാഘോഷം എം.കെ അബ്ദുല്‍ റഷീദിന്റെ അധ്യക്ഷതയില്‍ പ്രൊഫ. ടി.ടി. ജേക്കബ് ഉദ്ഘാടനം ചെയ്തു. ബേവിഞ്ച ജമാഅത്ത് സെക്രട്ടറി എം. അബൂബക്കര്‍, ട്രഷറര്‍ ബി. ഷാഫിഹാജി, എം.ഡി മുഹമ്മദ്കുഞ്ഞി, കെ. മുഹമ്മദ്കുഞ്ഞി എന്നിവര്‍ പ്രസംഗിച്ചു. വടക്കേക്കര മുഹമ്മദ് സ്വാഗതവും ഹെഡ്മാസ്റ്റര്‍ ടി.ടി അശോക് കുമാര്‍ നന്ദിയും പറഞ്ഞു.
Keywords: Kasaragod, Bevinja, Anniversary, School