2 വിദ്യാര്‍ത്ഥികളെ കാണാതായത് പരിഭ്രാന്തി പരത്തി
Dec 12, 2012, 16:00 IST
ഹൊസങ്കടി: സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായത് പരിഭ്രാന്തി പരത്തി. ചൊവ്വാഴ്ച വൈകുന്നേരം ഹൊസങ്കടി പാവൂരിലാണ് സംഭവം. ഇജാദ്(8), ഇസ്മായില്‍ (8)എന്നിവരെയാണ് കാണാതായത്.പാവൂര്‍ ഇംഗ്ലീഷ് മീഡിയം മൂന്നാംക്ലാസ് വിദ്യാര്‍ത്ഥികളായ ഇരുവരും സ്‌കൂള്‍ വിട്ട് വീടുകളില്‍ തിരിച്ചെത്തിയിരുന്നു.
ഇരുവരേയും ഇതിനിടയില്‍ കാണാതാവുകയായിരുന്നു.നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ രാത്രി എട്ടുമണിയോടെ വീടിന് ഏറെ അകലെ മുറത്തണ എന്ന സ്ഥലത്താണ് വിദ്യാര്‍ത്ഥികളെ കണ്ടെത്തിയത്. കൂട്ടുകാരോടൊപ്പം കളിക്കാന്‍ പോയ ഇവര്‍ നേരം ഇരുട്ടിയതിനെ തുടര്‍ന്ന് തിരിച്ചുപോകാന്‍ വഴിയറിയാതെ കുഴങ്ങി നില്‍ക്കുകയായിരുന്നു.

Keywords: Missing, Students, House, Hosangadi, School, Kasaragod, Kerala.