യു പിയില്‍ നിന്നും തട്ടിക്കൊണ്ടുവന്ന പതിനാറുകാരി പെണ്‍കുട്ടിയും യുവാവും പിടിയില്‍
Jan 17, 2018, 13:32 IST
കാഞ്ഞങ്ങാട്:(www.kasargodvartha.com 17/01/2018) ഉത്തര്‍പ്രദേശിലെ ഗൊരക്ക്പൂരില്‍ നിന്നും തട്ടിക്കൊണ്ടുവന്ന പതിനാറുകാരിയെയും യുവാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. മാലോത്തെ ഒരു റബ്ബര്‍ എസ്‌റ്റേറ്റില്‍ ഒളിച്ചു താമസിക്കുന്നതിനിടയിലാണ് പെണ്‍കുട്ടിയും ഗൊരക്ക്പൂര്‍ സ്വദേശിയായ ദേവയാദവും(20) പോലീസ് പിടിയിലായത്. ജബല്‍പൂരില്‍ നിന്നെത്തിയ പോലീസ് വെള്ളരിക്കുണ്ട് പോലീസിന്റെ സഹായത്തോടെയാണ് കമിതാക്കളെ കസ്റ്റഡിയിലെടുത്തത്.
ദേവയാദവുമായി ഏതാനും മാസങ്ങളായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു. ഇതിനിടയില്‍ കേരളത്തിലെത്തി ജോലി ചെയ്ത ദേവയാദവ് വിവാഹം കഴിക്കാനെന്ന് പറഞ്ഞ് നാട്ടിലേക്ക് മടങ്ങി. ഏതാനും ദിവസത്തിന് ശേഷം ഒരു പെണ്‍കുട്ടിയുമായി തിരിച്ചെത്തി എസ്‌റ്റേറ്റില്‍ ജോലി തുടങ്ങി.'ദമ്പതികള്‍ക്ക്' എസ്‌റ്റേറ്റ് അധികൃതര്‍ താമസ സൗകര്യം ഒരുക്കിക്കൊടുക്കുകയും ചെയ്തു. ഇതിനിടയിലാണ് ഇരുവരേയും പോലീസ് പിടികൂടിയത്.
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജബല്‍പൂര്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജബല്‍പൂര്‍ പോലീസ് കേരളാ പോലീസുമായി ബന്ധപ്പെട്ട് സൈബര്‍ സെല്ലിന്റെ സഹായം തേടിയിരുന്നു. സൈബര്‍സെല്ലിന്റെ പരിശോധനയില്‍ ദേവയാദവ് മാലോത്തുള്ളതായി കണ്ടെത്തി. ഈ വിവരം കേരളാ പോലീസ് ജബല്‍പൂര്‍ പോലീസിന് കൈമാറി. ജബല്‍പൂര്‍ പോലീസ് കാഞ്ഞങ്ങാട്ടെത്തുകയും ചൊവ്വാഴ്ച വൈകുന്നേരത്തൊടെ വെള്ളരിക്കുണ്ട് പോലീസിന്റെ സഹായത്തോടെ എസ്‌റ്റേറ്റിലെത്തി കമിതാക്കളെ കസ്റ്റഡിയിലെടുക്കുകയുമാണുണ്ടായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kanhangad, Kasaragod, Police, Custody, Girl, Parents, Complaint, Lovers, Youth, 16-year-old girl and a teenager kidnapped from UP were arrested