16 കാരിയെ കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടു പോയി പീഡിപ്പിച്ച അയല്‍വാസി അറസ്റ്റില്‍
Jun 12, 2013, 12:52 IST
കാസര്‍കോട്: 16 കാരിയെ കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച അയല്‍വാസിയായ വയറിംഗ് തൊഴിലാളിയെ വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തു. മധൂര്‍ അറന്തോട്ടെ പ്രഭാകരനെയാണ് (24) പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ഏപ്രില്‍ 28 നാണ് പെണ്‍കുട്ടിയെ പ്രഭാകരന്‍ ആദ്യം പീഡിപ്പിച്ചത്. പിന്നീട് രണ്ടു തവണയും പീഡിപ്പിച്ചു. ഏപ്രില്‍ 28 ന് മധൂരിലെ വീടിനടുത്തുള്ള കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ജൂണ്‍ അഞ്ചിന് കാട്ടില്‍ വിറകെടുക്കാന്‍ പോയപ്പോള്‍ വീണ്ടും പീഡിപ്പിച്ചു. ജൂണ്‍ ഒമ്പതിന് ചെര്‍ക്കള പാടിയിലെ പ്രഭാകരന്റെ ബന്ധു വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി അവിടെ താമസിപ്പിച്ചും പീഡിപ്പിച്ചു.
സംഭവം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് നേരത്തെ പരാതി നല്‍കാതിരുന്നതെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി. പ്രതിയെ ചൊവ്വാഴ്ച രാത്രിയാണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ വൈധ്യ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ പീഡനം തെളിഞ്ഞിട്ടുണ്ട്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീകാതിക്രമം തടയാനുള്ള സെക്ഷന്‍ നാല് വകുപ്പനുസരിച്ചാണ് കേസെടുത്തത്. എസ്.ഐ ഉത്തംദാസ്, എ.എസ്.ഐ ശിവദാസന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ബുധനാഴ്ച ഉച്ചയോടെ പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
ഇക്കഴിഞ്ഞ ഏപ്രില്‍ 28 നാണ് പെണ്‍കുട്ടിയെ പ്രഭാകരന്‍ ആദ്യം പീഡിപ്പിച്ചത്. പിന്നീട് രണ്ടു തവണയും പീഡിപ്പിച്ചു. ഏപ്രില്‍ 28 ന് മധൂരിലെ വീടിനടുത്തുള്ള കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ജൂണ്‍ അഞ്ചിന് കാട്ടില്‍ വിറകെടുക്കാന്‍ പോയപ്പോള്‍ വീണ്ടും പീഡിപ്പിച്ചു. ജൂണ്‍ ഒമ്പതിന് ചെര്‍ക്കള പാടിയിലെ പ്രഭാകരന്റെ ബന്ധു വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി അവിടെ താമസിപ്പിച്ചും പീഡിപ്പിച്ചു.
![]() |
Prabhakaran |
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീകാതിക്രമം തടയാനുള്ള സെക്ഷന്‍ നാല് വകുപ്പനുസരിച്ചാണ് കേസെടുത്തത്. എസ്.ഐ ഉത്തംദാസ്, എ.എസ്.ഐ ശിവദാസന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ബുധനാഴ്ച ഉച്ചയോടെ പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
Keywords: Rape, Arrest, Police, Madhur, Forest, House, Case, Girl, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.