12 വാഹനങ്ങള്‍ ലേലം ചെയ്യുന്നു
Mar 24, 2012, 13:03 IST

കാസര്‍കോട്: കാസര്‍കോട് എക്സൈസ് ഡിവിഷനിലെ വിവിധ അബ്കാരി കേസുകളില്‍ ഉള്‍പ്പെട്ട് സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയ മൂന്ന് ഓട്ടോറിക്ഷകള്‍, അഞ്ച് കാറുകള്‍, ഒരു ടെമ്പോ, രണ്ട് സ്കൂട്ടറുകള്‍ കണ്ടം ചെയ്ത സര്‍ക്കാര്‍ വാഹനമായ ഒരു ജീപ്പ് എന്നീ 12 വാഹനങ്ങള്‍ കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഏപ്രില്‍ 19 രാവിലെ 11 ന് പരസ്യമായി ലേലം ചെയ്ത് വില്‍ക്കും. ലേല നിബന്ധനകളും, വ്യവസ്ഥകളും ജില്ലയിലെ എല്ലാ എക്സൈസ് ഓഫീസുകളില്‍ നിന്നും അറിയാവുന്നതാണ്. വാഹനങ്ങള്‍ ബന്ധപ്പെട്ട ഓഫീസ് മേധാവിയുടെ അനുവാദത്തോടെ പരിശോധിക്കാവുന്നതാണ്.