12 നോട്ടിക്കല്‍ മൈലിനകത്ത് ബോട്ടുകളുടെ മത്സ്യബന്ധനം തടയും
Jul 26, 2016, 11:30 IST
കാസര്‍കോട്: (www.kasargodvartha.com 26/07/2016) 12 നോട്ടിക്കല്‍ മൈലിനകത്തുളള ബോട്ടുകളുടെ മത്സ്യബന്ധനവും ടോള്‍നെറ്റ് ഉപയോഗവും കര്‍ശനമായി തടയുമെന്ന് ട്രോളിംഗ് നിരോധനം അവലോകനം ചെയ്യുന്നതിനുള്ള ജില്ലാതല യോഗത്തില്‍ തീരുമാനിച്ചു. എ ഡി എം കെ അംബുജാക്ഷന്‍ അധ്യക്ഷത വഹിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി ജയനാരായണന്‍ നടപടികള്‍ വിശദീകരിച്ചു.
മത്സ്യബന്ധന ബോട്ടുകള്‍ കളര്‍ കോഡിംഗ് പാലിക്കണം. ഹള്ളിന് കടും നീലയും വീല്‍ ഹൗസിന് ഓറഞ്ച് നിറവുമായിരിക്കണം നല്‍കേണ്ടത്. കടലോര ജാഗ്രതാ സമിതികള്‍ പുനരുജ്ജീവിപ്പിക്കും. കുലച്ചില്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനം, തീരദേശത്തോട് ചേര്‍ന്നുള്ള മത്സ്യബന്ധനം, മറ്റ് അനധികൃത മാര്‍ഗങ്ങള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനം തുടങ്ങിയവ കര്‍ശനമായി തടയുന്നതിനും തീരുമാനിച്ചു.
ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍ സുലൈഖ, ഡി വൈ എസ് പിമാരായ എസ് മുരളീധരന്‍, കെ കെ സുനില്‍ കുമാര്‍, ഫിഷറീസ് അസി. ഡയറക്ടര്‍ കെ അജിത, മത്സ്യഫെഡ് ജില്ലാ മാനേജര്‍ കെ വനജ, തീരദേശ വികസന കോര്‍പറേഷന്‍ ഡയറക്ടര്‍ യു എസ് ബാലന്‍, കണ്ണൂര്‍ ഫിഷറീസ് അസി. ഡയറക്ടര്‍ മത്സ്യഫെഡ് പ്രൊജക്ട് ഓഫീസര്‍ കെ രേണുക മത്സ്യത്തൊഴിലാളി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords : Rain, Boat, Kasaragod, Meeting, Fishermen.