ജില്ലയില്‍ 11 മന്ത്രിപ്പട; നേതാക്കളുടെ പട വേറെയും
Apr 18, 2013, 11:25 IST
കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ വ്യാഴാഴ്ച എത്തുന്നത് രണ്ട് കേന്ദ്ര മന്ത്രിമാരടക്കം 11 മന്ത്രിപ്പട. നേതാക്കളുടെ പട വേറെയുമുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്രമന്ത്രിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്, കെ.സി. വേണുഗോപാല്‍, സംസ്ഥാന മന്ത്രിമാരായ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദ്, റവന്യൂ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ്, ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാര്‍, ഫിഷറീസ് വകുപ്പ് മന്ത്രി കെ. ബാബു, സാംസ്ക്കാരിക വകുപ്പ് മന്ത്രി കെ.സി ജോസഫ്, ടൂറിസം വകുപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍, കൃഷി മന്ത്രി കെ.പി. മോഹനന് തുടങ്ങിയവരാണ് വ്യാഴാഴ്ച ജില്ലയിലെത്തുന്നത്.
രമേശ് ചെന്നിത്തല നയിക്കുന്ന കേരള യാത്രയില്‍ പങ്കെടുക്കാനാണ് കൃഷി മന്ത്രി കെ.പി. മോഹനന് ഒഴികെയുള്ളവര്‍ എത്തുന്നത്. മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, കെ. ബാബു, എ.പി. അനില്‍കുമാര്‍, കെ.പി. മോഹനന് എന്നിവര്‍ക്ക് വിവിധ ഔദ്യോഗിക പരിപാടികളുമുണ്ട്. ഇതുകൂടാതെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും റവന്യു മന്ത്രിയും മറ്റും പങ്കെടുക്കുന്ന വരള്‍ചാ ദുരിതാശ്വാസ യോഗവും കാസര്‍കോട് കലക്ട്രേറ്റില്‍ ഉച്ചയ്ക്ക് നടക്കും.
കൃഷി മന്ത്രി കെ.പി. മോഹനനും ബന്ധപ്പെട്ട മറ്റ് മന്ത്രിമാരും പങ്കെടുക്കുന്ന എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗവും നടക്കുന്നുണ്ട്. മന്ത്രിമാരെ കൂടാതെ കേരളത്തിന്റെ ചുമതല വഹിക്കുന്ന എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മധുസൂദനന് മിസ്രി, കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല, യു.ഡി.എഫ്. കണ്‍വീനര്‍ പി.പി. തങ്കച്ചന്, കെ.പി.സി.സിയുടെ മുഴുവന്‍ ഭാരവാഹികള്‍, എം.പിമാര്‍, എം.എല്‍.എമാര്‍, വിവധ പോഷക സംഘടനകളുടെ പ്രസിഡന്റുമാര്‍ അടക്കമുള്ള നേതാക്കളുടെ വന്‍ പടയും കാസര്‍കോട്ടെത്തിയിട്ടുണ്ട്. കെ.പി.സി.സിയുടെ മുഴുവന്‍ ഭാരവാഹികളും ഒരു മാസം നീണ്ടു നില്ക്കുന്ന കേരളയാത്രയിലെ സ്ഥിരാംഗങ്ങളാണ്.
Keywords: Kasaragod, Minister, Ramesh-Chennithala, Oommen Chandy, Minister Thiruvanchoor Radhakrishnan, Minister K.C Joseph, A.P.Anilkumar, Kasaragod, Kerala, KPCC, Congress, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.