ഹോട്ടലുകളില്‍ വീണ്ടും റെയ്ഡ്: പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടി
Jul 27, 2012, 00:21 IST
കാസര്‍കോട്: ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നഗരത്തിലെ ഹോട്ടലുകളില്‍ റെയ്ഡ് തുടരുകയാണ്. വ്യാഴാഴ്ച ഏഴു ഹോട്ടലുകളില്‍ ഫുഡ് ഇന്‍സ്പെക്ടര്‍ ഷാജി ജോര്‍ജിന്റെ നേതൃത്വത്തില്‍ റെയ്ഡു നടത്തി. കളക്ടറേറ്റ് ജില്ലാ പഞ്ചായത്തു കാന്റീന് അധികൃതര്‍ക്കും നോട്ടീസ് നല്കി. വൃത്തിഹീമായ അവസ്ഥയില്‍ ഭക്ഷണം പാചകം ചെയ്യുന്നതു കണ്ടെത്തിയതിനാണു നടപടി.
കാസര്‍കോട് കെഎസ്ആര്‍ടിസിക്കു സമീപത്തെ മലബാര്‍ കോഫി ഹൗസില്‍ നിന്നു 140 കിലോ പഴകിയ ഗോതമ്പ് മാവ് പിടിച്ചെടുത്തു. എം.ജി. റോഡിലിലെ ബദരിയ ഹോട്ടലില്‍ നിന്ന് 30 കിലോ കാലാവധി കഴിഞ്ഞ ഐസ്ക്രീം പിടിച്ചെടുത്തിട്ടുണ്ട്. ഇവരില്‍ നിന്നും 8,000 രൂപ പിഴ ഈടാക്കി. കൊച്ചിന് ബേക്കറിയില്‍ നിന്ന് 2,000 രൂപയും വസന്ത വിഹാര്‍, ഉഡുപ്പി ഹോട്ടലുകളില്‍ നിന്നു 5,000 രൂപയും പിഴ ഈടാക്കി. ലൈസന്‍സ് പുതുക്കാത്തതു കണ്ടെത്തിയതിനെത്തുടര്‍ന്നാണു നടപടി.
ഉദുമയിലെ ഹോട്ടല്‍ ആനന്ദും കോട്ടിക്കുളത്തെ ശ്രീശാസ്ത ഹോട്ടലും അടച്ചിടാന്‍ നിര്‍ദേശിച്ചു. ഹോട്ടലുടമകളില്‍ നിന്നു അയ്യായിരം രൂപ വീതം പിഴയീടാക്കി. കാസര്‍കോട് നായന്മാര്മൂലയിലെ ഇറച്ചിക്കടകളിലും റെയ്ഡ് നടത്തി. പരസ്യമായി മാംസങ്ങള്‍ പ്രദര്ശിപ്പിക്കരുതെന്നു നിര്‍ദേശം നല്കി. വരും ദിവസങ്ങളിലും റെയ്ഡു തുടരുമെന്നു ഫുഡ് ഇന്‍സ്പെക്ടര്‍ അറിയിച്ചു.

Keywords: Kasaragod, Hotel, Police, Collector, Food Inspector, Shaji George, Uduma, Fine, Naimaramoola, Beef stall.