ഹോട്ടലുകളില്‍ ആരോഗ്യ വിഭാഗത്തിന്റെ റെയ്ഡ്; പഴകിപ്പുളിച്ച ഭക്ഷണസാധനങ്ങള്‍ പിടികൂടി
Jul 14, 2016, 11:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 14/07/2016) കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലെ ഹോട്ടലുകളില്‍ നഗരസഭയുടെ ആരോഗ്യ വിഭാഗം റെയ്ഡ് നടത്തി. വ്യാഴാഴ്ച രാവിലെയാണ് കാഞ്ഞങ്ങാട്ടെയും പരിസരങ്ങളിലെയും ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന നടത്തിയത്.
പടന്നക്കാട്ടെ രണ്ട് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തു. പിടിച്ചെടുത്തവയില്‍ നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ക്യാരി ബാഗുകളും ഉള്‍പെടും. പടന്നക്കാട് ഗ്രാന്‍ഡ് റസ്‌റ്റോറന്റ്, പച്ചമുളക് ഹോട്ടല്‍ എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.
അത്യന്തം വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നു ഈ ഹോട്ടലുകളുടെ പ്രവര്‍ത്തനമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. പഴകിയ ചോറ്, ചിക്കന്‍, ചപ്പാത്തി, പൊരിച്ച മീന്‍, പച്ചക്കറി വിഭവങ്ങള്‍ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ വി രാജീവന്‍, ടി സജിത്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.
ഹോട്ടലുകളിലെ പഴകിയ ഭക്ഷണ വില്‍പ്പനക്കെതിരെ നേരത്തെ തന്നെ പരാതിയുയര്‍ന്നിരുന്നു.
Keywords : Hotel, Food, Kasaragod, Kanhangad, Padannakad, Raid.