city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹോട്ടലില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ വീട്ടമ്മയുടെ പണമടങ്ങുന്ന ബാഗ് മോഷണം പോയി

കാസര്‍കോട്: (www.kasargodvartha.com 11.10.2014) ഹോട്ടലില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ വീട്ടമ്മയുടെ പണമടങ്ങുന്ന ബാഗ് മോഷണംപോയി. ഉപ്പളയിലെ തിമ്മപ്പയുടെ ഭാര്യ കല്ല്യാണി (39) യുടെ ബാഗാണ് മോഷണം പോയത്.

മകള്‍ അനിതയ്ക്കും മരുമകന്‍ രാഘവനുമൊപ്പം അനിതയുടെ ഒന്നര വയസ്സുള്ള കുഞ്ഞിന് കുത്തിവെപ്പെടുക്കാന്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിയതായിരുന്നു ഇവര്‍. കുത്തിവെപ്പ് നടത്തി നാട്ടിലേക്ക് ബസ് കയറാന്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെത്തിയതായിരുന്നു. ഇതിനിടയില്‍ സമീപത്തെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ കൈകഴുകാന്‍ പോയപ്പോഴാണ് ബാഗ് മോഷണം പോയത്.

മരുമകന്‍ രാഘവന്‍ ഇതിനിടയില്‍ തൊട്ടടുത്ത കടയിലേക്ക് പോയിരുന്നു. ഈ സമയത്തായിരുന്നു മോഷണം. ബാങ്കിന്റെ പാസ്ബുക്ക്, സ്ഥലത്തിന്റെ ആധാരവും പട്ടയവും, ആധാര്‍ കാര്‍ഡ്, 4,500 രൂപ, മൊബൈല്‍ ഫോണ്‍, മറ്റു രേഖകള്‍ എന്നിവയാണ് ബാഗിലുണ്ടായിരുന്നത്. സമീപത്ത് ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന കഷണ്ടിയുള്ള 40 വയസുകാരനെ സംശയമുണ്ടെന്ന് ഇവര്‍ ടൗണ്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

വീട്ടില്‍ രേഖകള്‍ സൂക്ഷിക്കുന്നത് സുരക്ഷിതമല്ലാത്തത് കൊണ്ടാണ് ഇവര്‍ ബാഗില്‍ രേഖകള്‍ സൂക്ഷിച്ചിരുന്നത്. നിറകണ്ണുകളോടെയാണ് കല്യാണി പോലീസില്‍ പരാതി നല്‍കാനെത്തിയത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ഹോട്ടലില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ വീട്ടമ്മയുടെ പണമടങ്ങുന്ന ബാഗ് മോഷണം പോയി

Keywords : Hotel, Robbery, Police, Complaint, Cash, Kasaragod, Women, Complaint. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia