ഹോട്ടലില്‍ ഫുട്‌ബോള്‍ താരത്തിനും സുഹൃത്തുക്കള്‍ക്കും മര്‍ദ്ദനം; സ്ഥലത്തെത്തിയ പോലീസിനെയും ആക്രമിച്ചു
Jan 21, 2016, 10:39 IST
നീലേശ്വരം: (www.kasargodvartha.com 21/01/2016) ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ ഫുട്‌ബോള്‍ താരത്തെയും സുഹൃത്തുക്കളെയും ആക്രമിച്ചു. വിവരമറിഞ്ഞ് എത്തിയ പോലീസിനുനേരെയും ആക്രമണമുണ്ടായി. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. ഫുട്‌ബോള്‍താരമായ മടിക്കൈ ബങ്കളത്തെ നിധിന്‍ലാലിനും സുഹൃത്തുക്കള്‍ക്കുമാണ് ഹോട്ടലില്‍ വെച്ച് മര്‍ദ്ദനമേറ്റത്.
നീലേശ്വരം കരുവാച്ചേരിയിലെ ഹോട്ടലില്‍ ചായ കുടിക്കാനെത്തിയതായിരുന്നു നിധിന്‍ലാലും സുഹൃത്തുക്കളും. ഈ സമയം അവിടെയുണ്ടായിരുന്ന കരുവാച്ചേരിയിലെ സുമിത്ത് മദ്യലഹരിയില്‍ നിധിന്‍ലാലിനോട് പ്രശ്‌നങ്ങളുണ്ടാക്കുകയും അക്രമം നടത്തുകയുമായിരുന്നു. വിവരമറിഞ്ഞ് നീലേശ്വരം പോലീസ് സ്ഥലത്തെത്തിയപ്പോള്‍ പോലീസുകാരെയും സുമിത്ത് ആക്രമിച്ചു. സംഭവത്തില്‍ കേസെടുത്ത പോലീസ് സുമിത്തിനെ പിന്നീട് അറസ്റ്റ് ചെയ്തു.
Keywords: Nileshwaram, Kasaragod, Attack, Injured, Football player assaulted