ഹോട്ടലിന് മുന്നില്‍ മഡ്ക്ക കളിയിലേര്‍പെട്ട രണ്ടു പേര്‍ അറസ്റ്റില്‍
Jun 6, 2015, 09:33 IST
കുമ്പള: (www.kasargodvartha.com 06/06/2015) കുമ്പള-ബദിയഡുക്ക റോഡിലെ രാജ്കമല്‍ ഹോട്ടലിന് മുന്നില്‍ പണം വെച്ച് മഡ്ക്ക കളിയിലേര്‍പെട്ട രണ്ടു പേരെ കുമ്പള പോലീസ് അറസ്റ്റു ചെയ്തു. പെര്‍വാഡ് സ്വദേശി വി. നാരായണന്‍ (51), കുണ്ടങ്കരുടക്കയിലെ സുരേന്ദ്രന്‍ (35) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
കളിത്തട്ടില്‍ നിന്നും 3,510 രൂപയും പോലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം കുമ്പളയില്‍ ലുഡോ ചൂതാട്ടത്തിലേര്‍പെട്ടവരെയും പോലീസ് പിടികൂടിയിരുന്നു.
Advertisement:

Advertisement: