ഹസീനയുടെ മയ്യത്ത് യൂത്ത് ലീഗ് ഏറ്റുവാങ്ങി ഖബറടക്കി
Jun 26, 2012, 19:25 IST
കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ മരണപ്പെട്ട കുമ്പള പെര്‍വാഡ് ദേവിനഗര്‍ സുനാമി കോളനിയില്‍ താമസിക്കുന്ന ഹസീനയുടെ മയ്യത്ത് യൂത്ത്‌ലീഗ് ഏറ്റെടുത്ത് തളങ്കര ദഖീറത്ത് ഉഖ്‌റ സംഘത്തിന് കൈമാറി. ഉഖ്‌റാ സംഘം മയ്യത്ത് തളങ്കര മാലിക് ദീനാര്‍ പള്ളി അങ്കണത്തില്‍ ഖബറടക്കി.
ഏറ്റെടുക്കാന്‍ ബന്ധുക്കളില്ലാത്തതിനാലാണ് യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ രംഗത്ത് വന്നത്. യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ മുന്‍കൈയെടുത്ത് പരിയാരത്തുനിന്നും പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിന് ശേഷമാണ് മയ്യത്ത് ദഖീറത്ത് ഉഖ്‌റാ സംഘത്തിന് കൈമാറിയത്.

ഖബറടക്ക ചടങ്ങില്‍ യൂത്ത്‌ലീഗ് ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി, സെക്രട്ടറി അഷ്‌റഫ് എടനീര്‍, വൈസ് പ്രസിഡണ്ട് യൂസുഫ് ഉളൂവാര്‍, ടി.ഡി. കബീര്‍, ഹാഷിം കടവത്ത്, കൗണ്‍സിലര്‍മാരായ മുഹമ്മദ്കുഞ്ഞി തായലങ്ങാടി,കുഞ്ഞിമൊയ്തീന്‍ ബാങ്കോട്, ദഖീറത്ത് ഉഖ്‌റാ സംഘം ഭാരവാഹികളായ കെ.എം.ഹമീദ് ഹാജി, എം.കെ. അമാനുള്ള, കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് പി.എച്ച്. റംല, വൈസ് പ്രസിഡണ്ട് മഞ്ജുനാഥ ആള്‍വ, സയ്യിദ് ഹാദി തങ്ങള്‍, കെ.എസ്. സമീര്‍, സിദ്ദീഖ്, ഫവാസ്, ബി.എന്‍. മുഹമ്മദലി, ഷരീഫ് മല്ലത്ത് സംബന്ധിച്ചു.
Keywords: Kasaragod, Haseena, Youth League, General Hospital, Kumbala, Perwad.