city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹജ്ജ്: കുത്തിവെപ്പ് ആരംഭിച്ചു

കാസര്‍കോട്: (www.kasargodvartha.com 13.07.2018) സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേന യാത്ര തിരിക്കു കാസര്‍കോട് ജില്ലയിലെ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള മെനഞ്ചെറ്റിസ് കുത്തിവെപ്പും പോളിയോ തുള്ളി മരു് വിതരണവും ആരംഭിച്ചു. നീലേശ്വരം മുനിസിപ്പാലിറ്റി ഒഴികെയുള്ള തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ഹാജിമാര്‍ക്ക് തങ്കയത്തുള്ള തൃക്കരിപ്പൂര്‍ താലൂക്ക് സര്‍ക്കാര്‍ ആശുപത്രിയിലും ഇലെ കുത്തിവയ്പ്പ് നടത്തി.

കാസര്‍കോട് മണ്ഡലത്തിലെയും ഉദുമ മണ്ഡലത്തിലെ ബേക്കല്‍ മുതല്‍ വടക്കോട്ടുള്ള ഹാജിമാര്‍ക്കും വേണ്ടി 16 ന് രാവിലെ എട്ടിന് കാസര്‍കോട് തളങ്കര മാലിക്ക് ദീനാര്‍ ഇസ്ലാമിക്ക് അക്കാദമിയിലും, നീലേശ്വരം നഗരസഭാ, കാഞ്ഞങ്ങാട് മണ്ഡലം, ഉദുമ മണ്ഡലത്തിലെ ബേക്കല്‍ മുതല്‍ തെക്കോട്ടുള്ള പ്രദേശങ്ങളിലെ ഹാജിമാര്‍ക്ക് 19 ന് രാവിലെ എട്ടിന് കാഞ്ഞങ്ങാട് പുതിയ കോട്ട മദ്രസയിലും, മഞ്ചേശ്വരം മണ്ഡലത്തിലെ ഹജ്ജ് തീര്‍തഥാടകര്‍ക്ക് 20 ന് രാവിലെ എട്ടിന് മംഗല്‍പ്പാടി കമ്മ്യുണിറ്റി ഹെല്‍ത്ത് സെന്ററിലും വെച്ച് കുത്തിവെപ്പ് നല്‍കും.
ഹജ്ജ്: കുത്തിവെപ്പ് ആരംഭിച്ചു

കുത്തിവെപ്പിന് മറ്റൊരു അവസരം ലഭ്യമല്ലാത്തതിനാല്‍ അതത് മേഖലകളിലെ കവറിലുള്ള മുഴുവന്‍ ഹാജിമാരും നിശ്ചിത ദിവസം തന്നെ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ ഹാജരാകണം. ഹാജിമാര്‍ കവര്‍ നമ്പര്‍, ഇപ്പോള്‍ ചികിത്സ നടത്തിക്കൊണ്ടിരിക്കുന്ന അസുഖങ്ങളെ കുറിച്ചുള്ള മെഡിക്കല്‍ രേഖകള്‍, സമീപ കാലത്ത് ഓപ്പറേഷനോ മറ്റോ നടത്തിയിട്ടുണ്ടെങ്കില്‍ അവയുടെ രേഖ എന്നിവ കൊണ്ടുവരണം. അതാത് ഏരിയകളിലെ ട്രയിനര്‍മാര്‍ കവര്‍ ഹെഡിനെ ഫോണില്‍ ബന്ധപ്പെട്ട് കുത്തിവെപ്പിനെ സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നതാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Hajj-vaccinations, Hajj, Hajj; Vaccination started
   < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia