സ്‌കൂളുകള്‍ക്ക് അംഗീകാരം ലഭിച്ചത് എം.എല്‍.എ.യുടെ ശ്രമംകൊണ്ടല്ല: യുവമോര്‍ച
Dec 8, 2012, 21:57 IST
കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തിലെ ചില സ്വകാര്യ സ്‌കൂളുകള്‍ക്ക് സി.ബി.എസ്.സി. അനുവദിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ എല്‍.ഒ.സി.ലഭിച്ചത് മഞ്ചേശ്വരം എം.എല്‍.എ. പി.ബി. അബ്ദുര്‍ റസാഖിന്റെയും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹര്‍ഷാദ് വോര്‍ക്കാടിയുടെയും ശ്രമഫലമാണെന്ന് വ്യാപകമായ കള്ളപ്രചരണം നടത്തുകയാണെന്ന് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് വിജയകുമാര്‍ റൈയ്, ബി.ജെ.പി.ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ. ശ്രീകാന്ത്, യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി ബി.എം.ആദര്‍ശ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തിലെ 401 സ്‌കൂളുകള്‍ക്ക് എന്‍.ഒ.സി.ലഭിച്ചത് ഹൈക്കോടതി നിര്‍ദേശപ്രകാരമാണ്. ഇതില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ നാലു സ്‌കൂളുകളും ഉള്‍പെടും.എം.എല്‍.എ.യുടെയും ബ്ലോക്ക് വൈസ് പ്രസിഡന്റിന്റെയും അവകാശവാദം പരിഹാസ്യമാണെന്നും യുവമോര്‍ച്ച ജില്ലാ കമ്മിറ്റി ആരോപിച്ചു.

എന്‍.ഒ.സി. ലഭ്യമാക്കിയതിന് അനുമോദിച്ചുകൊണ്ട് വ്യാപകമായ ഫഌക്‌സ് ബോര്‍ഡുകളും പത്രപരസ്യങ്ങളും സ്വന്തം ചെലവില്‍ പ്രചരിപ്പിക്കുകയാണ്. എം.എല്‍.എ.യുടെ നിലപാട് വിലകുറഞ്ഞ പ്രചരണമാണെന്നും ഇതിന് ജനങ്ങോട് മാപ്പ് പറയണമെന്നും യുവമോര്‍ച്ച ആവശ്യപ്പെട്ടു.
Keywords: School, Yuvamorcha, Kasaragod, Manjeshwaram,President, District, Secretary, Adv.Srikanth, Pressmeet, High-Court, Flex board, Kerala