സ്വാതന്ത്ര്യസമര സേനാനി കെ. മാധവേട്ടന് ആദരം
Aug 15, 2015, 10:00 IST
മുന്നാട്: (www.kasargodvartha.com 14/08/2015) 69–ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി കെ. മാധവേട്ടനെ ആദരിച്ചുകൊണ്ട് മുന്നാട് പീപ്പിള്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ എം.ബി.എ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും കാഞ്ഞങ്ങാടുള്ള അദ്ദേഹത്തിന്റെ വീട്ടിലെത്തി ഉപഹാരം സമര്‍പ്പിച്ച് പൊന്നാടയണിയിച്ചു. ജീവിച്ചിരിക്കുന്ന പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയില്‍ നിന്നും സ്വാതന്ത്ര്യ സമര കാലഘട്ടത്തെപ്പറ്റി കൂടുതല്‍ മനസ്സിലാക്കുവാനും വിദ്യാര്‍ത്ഥികള്‍ക്ക് സാധിച്ചു.
അനുഭവ വിവരങ്ങള്‍ ഏകീകരിച്ചു കൊണ്ട് ഒരു വിവരണാത്മക റിപ്പോര്‍ട്ട് തങ്ങളുടെ കോളേജ് ലൈബ്രറിക്കുവേണ്ടി തയ്യാറാക്കുമെന്നും വിദ്യാര്‍ത്ഥികള്‍ മാധവേട്ടനെ അറിയിച്ചു. കാസര്‍കോട് വിദ്യാഭ്യാസ സഹകരണ സംഘം പ്രസിഡന്റ് പി. രാഘവന്‍ ദേശീയ പതാക ഉയര്‍ത്തി. അന്തരിച്ച പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി കയ്യാര്‍ കിഞ്ഞണ്ണറൈ അനുസ്മരണ യോഗവും നടന്നു. കെ.എന്‍. ജഗദീശന്‍ നമ്പ്യാര്‍, ഇ.കെ. രാജേഷ്, കെ.ആര്‍. അജിത്കുമാര്‍, എം. രാജേഷ് കുമാര്‍, വി.കെ. സജിനി, പി.വി. ശ്രീകാന്ത് എന്നിവര്‍ സംസാരിച്ചു.
Keywords : Kasaragod, Munnad, Honored, Kerala, Freedom fighter honored, K. Madhavan.
Advertisement: