സ്വര്‍ണാഭരണങ്ങളും ക്യാമറയും കവര്‍ന്നു
Mar 26, 2012, 13:30 IST
ബദിയടുക്ക: പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് അഞ്ചരപവന്‍ സ്വര്‍ണാഭരണങ്ങളും വീഡിയോ ക്യാമറയും കവര്‍ന്നു. അഡ്യനടുക്കയിലെ ഹസൈനാറിന്റെ വീട്ടിലാണ് കവര്‍ച്ച. ഹസൈനാര്‍ ഗള്‍ഫിലാണ്. കുടുംബാംഗങ്ങള്‍ വീട് പൂട്ടി ബന്ധുവീട്ടില്‍ പോയിരുന്നു. തിങ്കളാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്നതറിഞ്ഞത്. വാതില്‍ പൊളിച്ച് അകത്തുകടന്ന് അലമാര തകര്‍ത്താണ് കവര്‍ച്ച. ബദിയടുക്ക പൊലീസ് അന്വേഷിക്കുന്നു.
Keywords: Kasaragod, Badiyadukka, Robbery, Gold, Police, Theft