city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്വന്തം പു­ര­യി­ട­ത്തി­ലേ­ക്ക് പ്ര­വേ­ശി­ക്കാന്‍ അ­നു­വ­ദി­ക്കു­ന്നി­ല്ലെ­ന്ന് പ­രാതി

സ്വന്തം പു­ര­യി­ട­ത്തി­ലേ­ക്ക് പ്ര­വേ­ശി­ക്കാന്‍ അ­നു­വ­ദി­ക്കു­ന്നി­ല്ലെ­ന്ന് പ­രാതി
കാസര്‍കോട്: വീടും സ്ഥലവും ഉടമസ്ഥന് വിട്ടുകൊടുക്കണമെന്ന് കോടതി വിധിച്ചി­ട്ടും വിട്ടുകൊടുക്കുന്നി­ല്ലെന്നും സ്ഥലത്ത് പ്രവേശിക്കാന്‍ അനുവദിക്കുന്നില്ലെന്നും നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറ­ഞ്ഞു.

കുമ്പള പഞ്ചായത്തിലെ ബംബ്രാണയിലാണ് സം­ഭ­വം. 17 വര്‍ഷം മു­മ്പ് ബ­ബ്രാ­ണ­യി­ലെ കെ.കെ. അബ്ദുല്ല എ­ന്നയാളു­ടെ പി­താ­വില്‍ നിന്ന് കാസര്‍കോട് തുരുത്തി സ്വദേശി ഇല്ല്യാസ് 50 സെന്റ് സ്ഥലവും വീടും ആറുലക്ഷം രൂപക്ക് വാ­ങ്ങി­യി­രു­ന്നു. അബ്ദുല്ല മുസ്ലിം ലീ­ഗിന്റെ മുന്‍ ജില്ലാ സെ­ക്ര­ട്ട­റി­യാണ്. അ­ദ്ദേ­ഹ­ത്തിന്റെ സമ്മതത്തോ­ടെ­യാണ് ഇല്ല്യാസി­ന് വീടും പു­ര­യി­ടവും ആധാരം ചെയ്തുകൊ­ടുത്തത്. എന്നാല്‍ വീടൊഴിയാന്‍ രണ്ടുമാസം സമയം ചോദിച്ച അബ്ദുല്ല പിന്നീട് ഒഴിഞ്ഞ് കൊടുക്കാന്‍ തയ്യാറായില്ല.

ഇതേ തു­ടര്‍­ന്ന് ഇല്ല്യാസ് കാസര്‍കോട് മുന്‍സിഫ് കോടതിയില്‍ ഹര്‍ജി നല്‍കി. കോട­തി വിധി ഇല്ല്യാസിന് അനുകൂലമാ­യി­രു­ന്നു. ഇതിനെതിരെ അബ്ദുല്ല ഹൈക്കോടതിയില്‍ വരെ പോയയെങ്കിലും അപ്പീലുകളെല്ലാം തള്ളി. സ്ഥലം ഇല്യാസ് വാങ്ങിയതിന് എല്ലാ രേഖയും ഉണ്ട്. പ്രശ്‌നം പരിഹരിക്കാന്‍ മുസ്ലിംലീഗ് ജില്ലാനേതൃത്വത്തെയും ജമാഅത്ത് കമ്മിറ്റിയെയും സമീപിച്ചുവെങ്കിലും ഫലം ഉണ്ടായില്ല. ജമാഅത്തിന്റെ നിര്‍ദേശപ്രകാരം വീടും അതിനോട് ചേര്‍ന്നുള്ള 20 സെന്റ് സ്ഥലവും അബ്ദുല്ലക്ക് സൗജന്യമായി നല്‍കാന്‍ ഇല്യാസ് തയ്യാറായിട്ടും സ്ഥലത്ത് പ്രവേശിക്കാന്‍ അനുവദിക്കു­ന്നി­ല്ലെന്നും നേ­താ­ക്കള്‍ വാര്‍­ത്താ­സ­മ്മേ­ള­ന­ത്തില്‍ പറ­ഞ്ഞു.

പു­ര­യി­ട­ത്തി­ലേക്ക് കയറിയാല്‍ മുസ്ലിംലീഗ്, യൂത്ത് ലീഗ് പ്രവര്‍ത്തകരെ ഉപയോഗിച്ച് കാല് തല്ലി ഒടിക്കുമെന്നാണ് ഭീഷണി. ഇവിടെ കോടതി ഉത്തരവൊന്നും ബാധകമല്ലെന്നും താന്‍ പറയുന്നതാണ് ഇവിടെ നിയമമെന്നുമാണ് അബ്ദുല്ല വാ­ദി­ക്കുന്നത്. സ്ഥലം തിരിച്ചു പിടിക്കാനുള്ള കോടതി ഉത്തരവ് നടപ്പാക്കാന്‍ പൊലീസ് സം­രക്ഷ­ണം ഇല്ല്യാ­സിനു നല്‍കു­ന്നി­ല്ലെന്നും നേ­താ­ക്കള്‍ പ­റഞ്ഞു. ഇ­തു­സം­ബ­ന്ധി­ച്ച് നി­രവധി പരാതി കൊടുത്തിട്ടും സ്ഥലത്ത് പോയി അന്വേഷിക്കാനോ കേസ് എടുക്കാനോ പൊലീസ് തയ്യാറായിട്ടി­ല്ലെ­ന്ന് വാര്‍­ത്താ സ­മ്മേ­ള­ന­ത്തില്‍ സം­ബ­ന്ധിച്ച ഇല്ല്യാസ് പറ­ഞ്ഞു.

ലീഗ് പ്രവര്‍ത്തക­നാ­യിട്ടും തനിക്ക് ജില്ലാനേതൃത്വത്തില്‍നിന്നും നീതി ലഭിച്ചില്ല. ജില്ലാപ്രസിഡന്റിനോട് പരാതി പറഞ്ഞെങ്കിലും ഞാന്‍ പറഞ്ഞാല്‍ അബ്ദുല്ല കേള്‍ക്കില്ലെന്ന് പറ­ഞ്ഞ് അ­ദ്ദേ­ഹം ഒഴിവാകുകയായിരുന്നു. ആദ്യ മധ്യസ്ഥം പറഞ്ഞ ജമാഅത്ത് കമ്മിറ്റിയും ഇപ്പോള്‍ പിന്‍മാറി. തങ്ങള്‍ പറഞ്ഞാല്‍ അയാള്‍ കേള്‍ക്കില്ലെന്നാ­ണ് ജ­മാഅ­ത്ത് ഭാ­ര­വാ­ഹി­കളും പറ­യു­ന്ന­തെ­ന്ന് ഇല്ല്യാ­സ് അ­റി­യി­ച്ചു.

വാര്‍ത്താസമ്മേളനത്തില്‍ നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് ജില്ലാ പ്രസിഡന്റ് സൈഫുദ്ദീന്‍ കെ മാക്കോട്, കെ പി മുനീര്‍, ബദറുദ്ദീന്‍ കറന്തക്കാട്, എം എം കെ സിദ്ദിഖ്, കെ പി മഹമൂദ് എന്നിവരും സംബന്ധിച്ചു.

Keywords:  Kasaragod, Press meet, Kumbala, Bambrana, Court order, National Secular Conference

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia