സ്പോര്‍ട്സ് ഹോസ്റല്‍ തെരഞ്ഞെടുപ്പ്
Apr 3, 2012, 13:00 IST

കാസര്‍കോട്: കേരള സ്റേറ്റ് സ്പോര്‍ട്സ് കൌണ്‍സിലിന്റെ കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന പ്ളസ് വണ്‍-കോളേജ് സെന്‍ട്രലൈസ്ഡ് സ്പോര്‍ട്സ് ഹോസ്റലുകളിലേയ്ക്ക് 2012-13 അധ്യയന വര്‍ഷത്തേയ്ക്ക് പ്ളസ് വണ്‍, ഒന്നാം വര്‍ഷ ഡിഗ്രി കോഴ്സുകളിലേക്ക് പ്രവേശനത്തിന് കായിക പ്രതിഭകളെ തെരഞ്ഞെടുക്കുന്നു. കാസര്‍കോട് ജില്ലയിലെ കുട്ടികള്‍ക്കായുള്ള സെലക്ഷന്‍ ഏപ്രില്‍ 20 ന് കണ്ണൂര്‍ പരേഡ് ഗ്രൌണ്ടില്‍ നടക്കും.
പ്രവേശനം ആഗ്രഹിക്കുന്നവര്‍ രാവിലെ എട്ട് മണിക്ക് സ്പോര്‍ട്സ് കിറ്റ്, യോഗ്യത സര്‍ട്ടിഫിക്കറ്റ്, സ്പോര്‍ട്സില്‍ പ്രാവീണ്യം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോ, യോഗ്യത പരീക്ഷയുടെ ഹാള്‍ ടിക്കറ്റിന്റെ കോപ്പി എന്നിവയുമായി ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ www.sportscouncil.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. (ഫോണ്‍ 0471 2330167).
Keywords: SPorts Hostel, Kasaragod