സ്ഥാനാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്
Apr 20, 2016, 12:30 IST
കാസര്‍കോട്: (www.kasargodvartha.com 20.04.2016) ഫോം രണ്ട് ബി യിലാണ് നിയമസഭാ മണ്ഡലത്തിലേക്ക് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ടത്. 22 മുതല്‍ 29 വരെ പൊതു അവധി ദിവസങ്ങളൊഴികെ രാവിലെ 11 നും ഉച്ചയ്ക്കു ശേഷം മൂന്നു മണിക്കുമിടയില്‍ വരണാധികാരികള്‍ക്കു മുമ്പാകെ പത്രിക സമര്‍പ്പിക്കാം.
രാവിലെ 11 മുതല്‍ ഉച്ചയ്ക്കുശേഷം മൂന്ന് മണി വരെ നാമനിര്‍ദേശ പത്രികകള്‍ അതാത് മണ്ഡലത്തിലെ വരണാധികാരികള്‍ സ്വീകരിക്കും. വരണാധികാരിയുടെ അഭാവത്തില്‍ വരണാധികാരിയുടെ കാര്യാലയത്തില്‍ സഹവരണാധികാരി പത്രിക സ്വീകരിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ വരുന്നവര്‍ക്ക് വരണാധികാരിയുടെ കാര്യാലയത്തിന്റെ 100 മീറ്റര്‍ അകലെ വരെയാണ് വാഹനങ്ങളില്‍ പ്രവേശനം അനുവദിക്കുക. മൂന്ന് വാഹനങ്ങള്‍ മാത്രമേ ഒരു വ്യൂഹത്തില്‍ വരാന്‍ അനുവദിക്കുകയുള്ളൂ. നാമനിര്‍ദേശ പത്രികാ സമര്‍പണത്തിന് സ്ഥാനാര്‍ത്ഥിയോടൊപ്പം നാലു പേര്‍ക്കാണ് പ്രവേശനം അനുവദിക്കുക. ഇത് പൂര്‍ണ സമയവും വീഡിയോയില്‍ ചിത്രീകരിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഇ ദേവദാസന്‍ പറഞ്ഞു.
സ്ഥാനാര്‍ത്ഥിയോ നാമനിര്‍ദേശകനോ നേരിട്ട് വരണാധികാരി മുമ്പാകെ പത്രിക നല്‍കണം. ഒരു സ്ഥാനാര്‍ത്ഥിയ്ക്ക് പരമാവധി നാല് സെറ്റ് പത്രികവരെ സമര്‍പ്പിക്കാം. സ്ഥാനാര്‍ത്ഥിയും നാമനിര്‍ദേശകരും യഥാസ്ഥാനത്ത് ഒപ്പുവെയ്ക്കണം. മറ്റൊരു മണ്ഡലത്തിലെ വോട്ടറാണ് സ്ഥാനാര്‍ത്ഥിയെങ്കില്‍ വോട്ടര്‍ പട്ടികയുടെ ബന്ധപ്പെട്ട താലൂക്ക് തഹസില്‍ദാര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സമര്‍പ്പിക്കണം. ഫോം 26 ലും 26 എയിലും സ്ഥാനാര്‍ത്ഥി നോട്ടറി സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം സമര്‍പ്പിക്കണം. ഈ സത്യവാങ്മൂലത്തില്‍ എല്ലാ കോളങ്ങളും പൂരിപ്പിക്കണം.
കോളങ്ങളില്‍ അതാത് സ്ഥാനാര്‍ത്ഥികള്‍ക്ക് ബാധകമാകുന്ന തരത്തില്‍ വിവരങ്ങള്‍ നല്‍കുകയും ബാധകമാകാത്തവയില്‍ ബാധകമല്ല എന്നും എഴുതണം. വര, കുത്ത്, ഡിറ്റോ എന്നിവ എഴുതാന്‍ പാടില്ല. അത്തരം കോളങ്ങളില്‍ ഇല്ല, അല്ലെങ്കില്‍ ബാധകമല്ല എന്ന് രേഖപ്പെടുത്തേണ്ടതാണ്. ഈ സത്യവാങ്മൂലത്തില്‍ കോളങ്ങള്‍ പൂരിപ്പിക്കാതിരിക്കുകയോ വരയോ ഡിറ്റോയോ എഴുതിയാലോ നാമനിര്‍ദേശ പത്രിക നിരസിക്കാനിടയാകുന്നതാണ് എന്നും ആയതിനാല്‍ നാമനിര്‍ദേശ പത്രിക തയ്യാറാക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചവരുടെ വിവരങ്ങള്‍ ഓരോ ദിവസവും വരണാധികാരി നോട്ടീസ് ബോര്‍ഡില്‍ നല്‍കും. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടേയും സംസ്ഥാന പാര്‍ട്ടികളുടേയും സ്ഥാനാര്‍ത്ഥികള്‍ ഒഴികെയുള്ളവര്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ 10 പേരുടെ പിന്തുണ വേണം.
നാമനിര്‍ദേശ പത്രിക സൂക്ഷ്മ പരിശോധനാ ദിവസം കണക്കാക്കി, ഇരുപത്തഞ്ചോ അതില്‍ കൂടുതലോ പ്രായമുള്ള, കേരളീയരായ ജനപ്രാതിനിധ്യ നിയമമനുസരിച്ചുളള അയോഗ്യതയില്ലാത്തവര്‍ക്ക് പത്രിക സമര്‍പ്പിക്കാം. എന്നാല്‍ പിന്താങ്ങുന്നവര്‍ അതാത് നിയമസഭ മണ്ഡലത്തിലെ സമ്മതിദായകരായിരിക്കണം. പത്രികയോടൊപ്പം 10,000 രൂപ കെട്ടിവെയ്ക്കുകയും അല്ലെങ്കില്‍ ട്രഷറിയില്‍ ഈ തുക അടച്ചതിന്റെ റസീപ്റ്റ് ഹാജരാക്കുകയോ വേണം.
Keywords : Election 2016, District Collector, Kasaragod, Candidates, Attention to candidates.