സ്ത്രീയെ ഉപയോഗിച്ച് ജോത്സ്യനില്‍ നിന്നും പണം തട്ടാന്‍ ശ്രമം; നാലംഗ സംഘം പിടിയില്‍
Mar 9, 2018, 10:11 IST
ചെറുവത്തൂര്‍: (www.kasargodvartha.com 09.03.2018) സ്ത്രീയെ ഉപയോഗിച്ച് ജോത്സ്യനില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ച നാലംഗ സംഘം പോലീസ് പിടിയിലായി. ചെറുവത്തൂര്‍ കൈതക്കാട്ടെ ആഇശ, മുഹമ്മദ്, ഹൈദര്‍, മൊയ്തീന്‍ എന്നിവരെയാണ് ചന്തേര പോലീസ് അറസ്റ്റു ചെയ്തത്. ജോത്സ്യനായ ചീമേനി ചെമ്പ്രകാനത്തെ വിജയനെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസിലാണ് ഇവര്‍ അറസ്റ്റിലായത്.
കുടുംബത്തില്‍ നിരന്തരമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരങ്ങള്‍ തേടി ആഇശ വിജയനെ സമീപിച്ചിരുന്നു. പിന്നീട് വിജയന്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് ആഇശ വിജയനെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. മുഹമ്മദിന്റെയും ഹൈദറിന്റെയും പ്രേരണയിലാണ് ആഇശ ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചത്. സംഘം വിജയനെ പണം നല്‍കിയില്ലെങ്കില്‍ പത്രത്തിലുള്‍പെടെ വാര്‍ത്തയാവുമെന്നും കുടുംബം തകര്‍ക്കുമെന്നും ഭീഷണിപ്പെടുത്തുകയാണുണ്ടായത്. 10 ലക്ഷം രൂപയാണ് സംഘം ആദ്യം ആവശ്യപ്പെട്ടത്. വഴങ്ങാതിരുന്നതിനെ തുടര്‍ന്ന് തുക അഞ്ച് ലക്ഷവും പിന്നീട് മൂന്നു ലക്ഷവുമാക്കി.
മാനഹാനി ഭയന്ന വിജയന്‍ വ്യാഴാഴ്ച രാവിലെ ചെറുവത്തൂരില്‍ പണമെത്തിക്കാമെന്ന് സമ്മതിച്ചു. തുടര്‍ന്ന് വിജയന്‍ സുഹൃത്തുക്കളെ വിവരമറിയിക്കുകയായിരുന്നു. ഇവര്‍ പോലീസില്‍ വിവരം നല്‍കി. പോലീസിന്റെ നിര്‍ദേശപ്രകാരം ചെറുവത്തൂര്‍ ദേശീയപാതയോരത്തെ ലോഡ്ജിലെത്താന്‍ വിജയന്‍ സംഘത്തോട് ആവശ്യപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരം മൂന്നു ലക്ഷം രൂപ വിജയനില്‍ നിന്നും കൈപറ്റാനെത്തിയ സ്ത്രീയുള്‍പെടെയുള്ള നാലുപേരെയും ലോഡ്ജില്‍ വെച്ച് ചന്തേര പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Cheruvathur, Kasaragod, Kerala, news, Woman, Cash, Police, Held, Blackmail, Threatening, Blackmailing; 4 held.
< !- START disable copy paste -->