സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം: ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ കേസ്
Dec 17, 2014, 08:30 IST
അമ്പലത്തറ: (www.kasargodvartha.com 17.12.2014) കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്ന നവവധുവിന്റെ പരാതിയില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ കോടതി നിര്‍ദേശപ്രകാരം പോലീസ് കേസെടുത്തു. അട്ടേങ്ങാനം വെള്ളമുണ്ടയിലെ അമ്പഴത്തുങ്കാലില്‍ ഗോപാലകൃഷ്ണന്‍ നായരുടെ മകള്‍ ശ്രുതിയുടെ (23) പരാതിയില്‍ ഭര്‍ത്താവ് കുറ്റിക്കോല്‍ ചുണ്ടയിലെ ബേത്തൂര്‍ വീട്ടില്‍ പ്രഭാകരന്‍ (29), പിതാവ് കുഞ്ഞിരാമന്‍, മാതാവ് കമലാക്ഷി, സഹോദരങ്ങളായ പ്രസന്നന്‍, ഇന്ദിര, പ്രമീള എന്നിവര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി നിര്‍ദേശപ്രകാരം അമ്പലത്തറ പോലീസ് കേസെടുത്തത്.
2014 ഫെബ്രുവരി ഒമ്പതിനാണ് ശ്രുതിയും പ്രഭാകരനും വിവാഹിതരായത്. വിവാഹ സമയത്ത് നല്‍കിയ സ്ത്രീധനത്തിന് പുറമെ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടായിരുന്നു പീഡനം.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, Dowry, Complaint, Wife, Court, Police, Case, Family.
Advertisement: