city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്ത്രീകളുടെ സംഘ ശക്തിയുടെ പ്രതീകമായ 'മണ്‍കുടം' അരങ്ങിലെത്തി

ഉദുമ: ഒരു നാടിന്റെ നാഡീസ്പന്ദങ്ങള്‍ അറിഞ്ഞ് നാടിന് നന്മ മാത്രം ആഗ്രഹിക്കുന്ന സാമൂഹിക - സാംസ്‌ക്കാരിക മേഖലകളില്‍ നിറസാന്നിധ്യമായ ഒരു കൂട്ടം സ്ത്രീകള്‍ അവരുടെ സംഘബോധത്തിന്റേയും കൂട്ടായ്മയുടെയും പ്രവര്‍ത്തനഫലമായി അടുക്കളയില്‍ നിന്നും അരങ്ങിലെത്തി, അരങ്ങില്‍ ആടിത്തിമിര്‍ത്തു.

നാടകരംഗത്ത് സ്ത്രീകള്‍ ഒട്ടുംപിറകിലല്ലായെന്ന് തെളിയിച്ചുകൊണ്ടും നിരവധി പ്രൊഫഷണല്‍ നാടക ഗ്രൂപ്പുകള്‍ അരങ്ങ് കയ്യടക്കുമ്പോള്‍ അരങ്ങില്‍ അഭിനയിക്കാന്‍ തങ്ങള്‍ക്കും കഴിയുമെന്നും പറഞ്ഞുകൊണ്ട് ഉദുമ ഗ്രാമപഞ്ചായത്ത് സി.ഡി.എസ്. പ്രവര്‍ത്തകര്‍ 'മണ്‍കുടം' എന്ന നാടകം ഉദുമ ഗ്രാമപഞ്ചായത്ത് സി.ഡി.എസ്. വാര്‍ഷികത്തില്‍ സാഗര്‍ ഓഡിറ്റോറിയത്തില്‍ നിറഞ്ഞ സദസിനു മുമ്പാകെ അവതരിപ്പിച്ച് ജനശ്രദ്ധ പിടിച്ചുപറ്റിയത്.

ആഗോളീകൃത നാഗരിക സംസ്‌ക്കാരം പൊതുജനങ്ങളെ ആകെ ആര്‍ത്തിപിടിച്ച് വിഴുങ്ങുന്ന അസുരകാലത്ത് നമ്മുടെ കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നത് നാം അറിയാതെ വരികയും എല്ലാം ഡ്യൂപ്ലിക്കേറ്റുകളായ ഈ കാലത്ത് സ്വന്തം മണ്ണും നമ്മുടെ കുലതൊഴിലും നഷ്ടമാകുന്ന സാഹചര്യം നാടകം തുറന്നുകാട്ടുന്നു.

സ്ത്രീകളുടെ സംഘ ശക്തിയുടെ പ്രതീകമായ 'മണ്‍കുടം' അരങ്ങിലെത്തി
മാറിവരുന്ന കാലത്തിനൊത്ത് മാറാതെ വയ്യെങ്കിലും മാനാഭിമാനങ്ങള്‍ പണയമായി വാങ്ങുന്ന വാണിഭക്കാരുടെ അധിനിവേശ ലക്ഷ്യങ്ങളെ കാണാതെ പോയാല്‍ വരും കാലത്ത് നിറകുടം പോലെ പൊട്ടിത്തകരുന്നത് നമ്മുടെ പൈതൃകവും സംസ്‌ക്കാരവും വരുംകാലത്തിന്റെ പ്രതീക്ഷകളുമാണെന്ന് നാടകം വിളിച്ചുപറയുന്നു. നാടകത്തില്‍ സി.ഡി.എസ്. ചെയര്‍പേര്‍സണ്‍ ഗീതാഗോവിന്ദന്‍, മുന്‍ ചെയര്‍പേര്‍സണ്‍മാരായ സുധാലക്ഷ്മി, പ്രേമലത, വി. ശ്രീജ മെമ്പര്‍മാരായ അംബിക, പി. രാധാമണി, ഹാജിറ, പുഷ്പലത എന്നിവര്‍ ഒപ്പത്തിനൊപ്പം അഭിനയിച്ച് പ്രേക്ഷകരുടെ കൈയ്യടി നേടി. പ്രത്യേക വേഷവിധാനങ്ങളോടെ സ്ത്രീകള്‍ ആണ്‍ വേഷം കെട്ടിവരുമ്പോള്‍ ആണുങ്ങള്‍പോലും താടിക്ക് കൈകൊടുത്തു.

നാടകരചന പി.സി. ഗിരീഷ് ഒറ്റപ്പാലവും നാടക സംവിധാനം സംഗീതം പ്രകാശ് ചന്തേരയും നിര്‍വഹിച്ചു. സുരഭി ഈയ്യക്കാട്, ധനരാജ്, സുനില്‍ എന്നിവരാണ് പിന്നണിയില്‍ പ്രവര്‍ത്തിച്ചത്. നാടകം ക്ഷണിക്കപ്പെട്ട സദസിനു മുന്നിലാണ് അവതരിപ്പിച്ചത്.

Keywords: Mankudam, Udma Grama Panchayath, CDS Worker, Drama, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia