സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയതിന് പരാതി നല്‍കി
Mar 26, 2015, 17:13 IST
കാസര്‍കോട്: (www.kasargodvartha.com 26/03/2015) ജില്ലാ ജനകീയ വികസന സമിതി പ്രസിഡണ്ടും ജനകീയ നീതിവേദി വര്‍ക്കിംഗ് പ്രസിഡണ്ടും മേല്‍പ്പറമ്പ് മുസ്ലിം ജമാഅത്ത് കമ്മിറ്റി സെക്രട്ടറിയുമായ സെയ്ഫുദ്ദീന്‍ മാക്കോടിനെ സോഷ്യല്‍ മീഡിയകളിലൂടെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. നിരന്തരം അപകീര്‍ത്തിപ്പെടുത്തുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്നുവെന്ന് ആരോപിച്ചാണ് സൈഫുദ്ദീന്‍ മാക്കോട് ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കിയത്.
മേല്‍പറമ്പിലെ രണ്ട് പേര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. കഴിഞ്ഞ രണ്ട് മാസത്തിലധികമായി യാതൊരുവിധ അടിസ്ഥാനവുമില്ലാതെ തെറ്റിദ്ധരിപ്പിക്കുകയും, പൊതു സമൂഹത്തിന് മുന്നില്‍ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന പോസ്റ്റുകള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന ഇവര്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടത്.
Keywords: Social Network, Facebook, Complaint, SP, Police Chief, Saifudeen Makkod, Kerala, Kasaragod, Post, Complaint against defamation.
Advertisement: