സൈക്കിളില്‍ വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥി ദുരൂഹ സാഹചര്യത്തില്‍ ചെങ്കല്‍ ക്വാറിയില്‍ വീണ് മരിച്ചു
Mar 10, 2016, 22:02 IST
കുണിയ: (www.kasargodvartha.com 10/03/2016) സൈക്കിള്‍ ചവിട്ടി വീട്ടിലേക്ക് പോവുകയായിരുന്ന ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ദുരൂഹ സാഹചര്യത്തില്‍ ചെങ്കല്‍ ക്വാറിയില്‍ വീണ് മരിച്ചു. കുണിയ ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയും തോക്കാനംമൊട്ട അടുക്കത്തെ മുഹമ്മദ് പടുപ്പ് - റഫീഖ ദമ്പതികളുടെ മകനുമായ ആബിദ് (13) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് അപകടം.
25 അടിയോളം താഴ്ചയുള്ള ഉപയോഗ ശൂന്യമായ ചെങ്കല്‍ ക്വാറിയിലാണ് കുട്ടി വീണത്. ഉടന്‍ തന്നെ നാട്ടുകാര്‍ കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചു. അവിടുന്ന് നിലഗുരുതരമാണെന്ന് കണ്ടതിനെ തുടര്‍ന്ന് മംഗളൂരുവിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു. അബദ്ധത്തില്‍ സൈക്കിള്‍ കുഴിയില്‍ വീണ് അപകടം സംഭവിച്ചതാകാമെന്നാണ് കരുതുന്നത്. അതേസമയം സൈക്കിളിന്റെ പിറകുവശത്തെ ടയര്‍ പൂര്‍ണമായും ഒടിഞ്ഞിട്ടുണ്ട്. മറ്റേതെങ്കിലും വാഹനം പിറകില്‍ ഇടിച്ചത് മൂലം കല്ലുവെട്ട് കുഴിയിലേക്ക് തെറിച്ചു വീണതായിരിക്കാമെന്നും നാട്ടുകാര്‍ സംശയം പ്രകടിപ്പിക്കുന്നു. പിതാവ് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.
കുട്ടി കുഴിയിലേക്ക് വീണുവെന്ന് സംശയിക്കുന്ന ഭാഗത്ത് രണ്ട് വരി കല്ലുകൊണ്ട് കെട്ടി പൊക്കിയിട്ടുണ്ട്. ഇതിന് സമീപത്തായി വാഹനങ്ങള്‍ക്ക് കടന്നുപോകുന്നതിനുള്ള വഴിയുമുണ്ട്. അതുകൊണ്ട് തന്നെ മറ്റൊരു വാഹനം ഇടിച്ച് അപകടം സംഭവിച്ചാതാകാമെന്ന് നാട്ടുകാര്‍ പറയുന്നു. കുണിയ മിസാഉല്‍ ഇസ്ലാം ഹയര്‍സെക്കന്‍ഡറി മദ്രസയിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആബിദ്. സഹോദരങ്ങള്‍: നിസാം, ബാവ (ഇരുവരും വിദ്യാര്‍ത്ഥികള്‍).

Keywords : Kuniya, Death, Student, Accident, Injured, Hospital, Kasaragod, Abid.