സൈക്കിളില്‍നിന്ന് വീണ് 15കാരന് ഗുരുതരം
May 22, 2012, 16:43 IST
അമ്പലത്തറ: സൈക്കിളില്‍ നിന്ന് തെറിച്ച് വീണ് 15 കാരന് ഗുരുതരമായി പരിക്കേറ്റു. കണ്ണോത്തെ മുസ്തഫയുടെ മകന്‍ മുഹമ്മദ് ഫയാസിനാണ് (15)പരിക്കേറ്റത്.
തിങ്കളാഴ്ച വൈകുന്നേരം കല്ല്യോട്ട് സ്‌കൂളില്‍പോയി തിരിച്ചുവരുമ്പോള്‍ മുഹമ്മദ് ഫയാസ് സഞ്ചരിച്ച സൈക്കിള്‍ കണ്ണോത്ത് ഇറക്കത്തില്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. സൈക്കിളിന്റെ ബ്രേക്ക് പൊട്ടിയാണ് അപകടം സംഭവിച്ചത്. ഉടന്‍തന്നെ ഫയാസിനെ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് മംഗലാപുരം യൂണിറ്റി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Keywords: Accident, Bicycle, boy, Ambalathara, Kasaragod