city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'സേച്ഛ്വാധിപത്യ ഭരണം നടത്തുന്ന നരേന്ദ്രമോഡി അപകടകാരി'

രാവണീശ്വരം: (www.kasargodvartha.com 21.12.2014) രാജ്യത്തിന്റെ തന്ത്രപ്രധാനമായ മേഖലകളില്‍ പോലും വ്യക്തമായ കൈകടത്തലുകള്‍ നടത്തി മതേതര ജനാധിപത്യ, വിദ്യാഭ്യാസ, സാംസ്‌കാരിക, ചരിത്രങ്ങളെ വളച്ചൊടിച്ച് സേച്ഛ്വാധിപത്യ ഭരണം നടത്തുന്ന നരേന്ദ്രമോഡി അപകടകാരിയാണെന്ന് സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ.വി കൃഷ്ണന്‍ പറഞ്ഞു. സി.പി.ഐ കാഞ്ഞങ്ങാട് മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം കാടന്‍ കുഞ്ഞമ്പു നഗറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുപിഎ സര്‍ക്കാര്‍ തുടര്‍ന്നുവന്ന സാമ്പത്തിക നയം കൂടുതല്‍ വേഗതയോടെ അതേ നാണയത്തില്‍ നട പ്പിലാക്കുകയാണ് ബി.ജെ.പി. ഇതിനെതിരെ ശക്തമായ ബഹുജനപ്രക്ഷോഭം വളര്‍ന്നു വരേണ്ടത് കാല ഘട്ടത്തിന്റെ ആവശ്യമാണ്. രാജ്യത്തെ തൊഴിലാളി പ്രസ്ഥാനത്തിനുണ്ടായ ഏറ്റവും വലിയ ആഘാതം 1964 ലെ പാര്‍ട്ടി പിളര്‍പ്പാണ്. പിളര്‍പ്പിനെപ്പറ്റി പുതുതലമുറയ്ക്ക് അറിയാന്‍ ആശയപരമായ സംവാദം നടത്തേണ്ടതുണ്ട്. ഇതു ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ അടിത്തറ ശക്തിപ്പെടുത്തും.

തരംതാണ പ്രസ്താവനകള്‍ നടത്തി ചരിത്രത്തെ വളച്ചൊടിച്ച് വ്യക്തികളെ അപമാനിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. 35 വര്‍ഷക്കാലം ഇടതുപക്ഷം ഭരിച്ച ബംഗാളിലെ തിരിച്ചടി എന്തുകൊണ്ടാണെന്നും തിരിച്ചറിയണം. ഇടതുപക്ഷ പാര്‍ട്ടികള്‍ കമ്മ്യൂണിസ്റ്റ് മൂല്യങ്ങളില്‍ നിന്നും അകന്നു പോകുന്നതും സ്വയം വിമര്‍ശന പരമായി കാണണമെന്നും കെ വി കൃഷ്ണന്‍ പറഞ്ഞു.

'സേച്ഛ്വാധിപത്യ ഭരണം നടത്തുന്ന നരേന്ദ്രമോഡി അപകടകാരി'

സമ്മേളനത്തിന്റെ തുടക്കം കുറിച്ച് മുതിര്‍ന്ന പാര്‍ട്ടി നേതാവ് വി കണ്ണന്‍ പതാക ഉയര്‍ത്തി. മുന്‍ എം.എല്‍.എ എം നാരായണന്‍, അഡ്വ. വി മോഹനന്‍, എന്‍ യമുന എന്നിവരടങ്ങിയ പ്രസീഡിയവും എ ദാമോദരന്‍, കരുണാകരന്‍ കുന്നത്ത്, വി കൃഷ്ണന്‍ എരിക്കുളം, സി കെ ബാബുരാജ് എന്നിവരടങ്ങിയ സ്റ്റിയറിംഗ് കമ്മിറ്റിയും സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. മണ്ഡലം സെക്രട്ടറി എ ദാമോദരന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വി കൃഷ്ണന്‍ എരിക്കുളം രക്തസാക്ഷി പ്രമേയവും സി കെ ബാബുരാജ് അനു ശോചന പ്രമേയവും അവതരിപ്പിച്ചു. സി പി ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഇ ചന്ദ്രശേഖരന്‍ എം.എല്‍.എ, ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ പി എ നായര്‍, സി പി ബാബു എന്നിവര്‍ സംബന്ധിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ കരുണാകരന്‍ കുന്നത്ത് സ്വാഗതം പറഞ്ഞു.


നല്ല നാളുകള്‍ വാഗ്ദാനം ചെയ്തവര്‍ ദുരിതങ്ങള്‍ മാത്രം സമ്മാനിക്കുന്നു: അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍

മുള്ളേരിയ: രാജ്യത്തെ സാധാരണക്കാരനു നല്ല നാളുകള്‍ സമ്മാനിക്കുമെന്ന് വാഗ്ദാനം ചെയ്ത് അധി കാരത്തില്‍ വന്ന നരേന്ദ്രമോഡി സര്‍ക്കാര്‍ ഭൂരിപക്ഷത്തിനു സമ്മാനിക്കുന്നത് ദുരിതം മാത്രമെന്ന് സി. പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ പറഞ്ഞു. സി.പി.ഐ ബദിയഡുക്ക മണ്ഡ ലം സമ്മേളനം മുള്ളേരിയ വെളിയം ഭാര്‍ഗവന്‍ നഗറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ഭരണത്തില്‍ എത്തി ആറുമാസം കഴിഞ്ഞിട്ടും ഈ സര്‍ക്കാരിന് സാധാരണക്കാരനു വേണ്ടി ഒന്നും ചെ യ്യാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ സമ്പന്നന്റെ താല്‍പര്യം സംരക്ഷിക്കാന്‍ കഴിഞ്ഞ യുപിഎ സര്‍ക്കാരി നോട് മത്സരിക്കുകയാണ് ഇവര്‍.

'സേച്ഛ്വാധിപത്യ ഭരണം നടത്തുന്ന നരേന്ദ്രമോഡി അപകടകാരി'


ബി.ജെ.പിയുടെ ഭരണത്തില്‍ സമ്പന്നന്‍മാരുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടി രിക്കുകയാണ്. ഇതിനായി ഇവര്‍ക്ക് നികുതി ഇളവും ധന സഹായവും നല്‍കുകയാണ്. അബാനി ഗ്രൂപ്പിനു മാത്രം ഈ സര്‍ക്കാര്‍ ആറായിരം കോടി രൂപ എസ്.ബി.ഐ വഴി കടം കൊടുക്കാന്‍ തീരുമാനി ച്ചിട്ടുണ്ട്. മുതലാളിമാരുടെയും വര്‍ഗ്ഗീയ ശക്തികളുടെയും പിന്‍ബലത്തോടെ അധികാരത്തില്‍ വന്ന മോഡി സര്‍ക്കാ രില്‍ നിന്നും ഇതല്ലാതെ നന്മ ആരും പ്രതീ ക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യം സ്വാതന്ത്ര്യ ത്തിലൂടെ നേടിയ നന്മകളെല്ലാം തകര്‍ക്കുകയാണ്. വര്‍ഗ്ഗീയതയിലൂടെ രാഷ്ട്രീയ നേട്ടം കൈവരിക്കാനും ശ്രമം നടക്കുന്നുണ്ട്. ഇതിനു ഉദാഹരണമാണ് കഴിഞ്ഞ കാലങ്ങളില്‍ രാജ്യത്തുണ്ടായ വര്‍ഗ്ഗീയ കലാപ ങ്ങള്‍. ഇടതുപക്ഷ പാര്‍ട്ടികളുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഒന്നാം യു.പി.എ സര്‍ ക്കാര്‍ നടപ്പിലാക്കിയ തൊഴിലുറപ്പ് പദ്ധതി വെട്ടിച്ചുരുക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. രാജ്യത്ത് മുഴുവന്‍ ജില്ലകളിലും നട ത്തിവരുന്ന പദ്ധതി ബ്ലോക്കുകളിലേക്ക് ചുരുക്കാനാണ് ശ്രമം. ഇതിനെതിരെ ശക്തമായ ബഹുജന പ്ര ക്ഷോഭം ഉയര്‍ന്നു വരണമെന്നും ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ പറഞ്ഞു.

സംസ്ഥാനത്തിനു നാണക്കേട് സമ്മാനിച്ച സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. സര്‍ക്കാരിനെതിരെ സുപ്രീം കോടതിയും ഹൈക്കോടതിയും ഉള്‍പ്പെടെ പരാമര്‍ശം നടത്തിയിട്ടും ഒരു അപമാനവും ഇല്ലാതെ യു.ഡി.എഫ് ഭരണത്തില്‍ തുടരുകയാണ്. അര ഡസനോളം മന്ത്രിമാര്‍ വിജിലന്‍സ് കേസുകളില്‍പ്പെട്ടിട്ടുണ്ട്. വിലക്കയറ്റം, തൊഴിലില്ലായ്മ വിഷയങ്ങളില്‍ മൗനത്തിലാണ് ഇവര്‍. നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധിപ്പിക്കാനുള്ള സ്ഥാപനമായി മാവേലി സ്റ്റോറുകള്‍ മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സമ്മേളനത്തിനു തുടക്കംകുറിച്ച് മുതിര്‍ന്ന പാര്‍ട്ടി നേതാവ് പി എന്‍ ആര്‍ അമ്മണ്ണായ പതാക ഉയര്‍ത്തി. എ ചന്ദ്രശേഖര ഷെട്ടി, ബി സുകുമാരന്‍, സി ജാനു എന്നിവരടങ്ങിയ പ്രസീഡിയം കമ്മിറ്റിയും, പി എന്‍ ആര്‍ അമ്മണ്ണായ, എം കൃഷ്ണന്‍, സതീശന്‍ പുണ്ടൂര്‍ എന്നിവരടങ്ങിയ സ്റ്റിയറിംഗ് കമ്മിറ്റിയും സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. പത്മേഷ് അനുശോചന പ്രമേയവും സതീശന്‍ പുണ്ടൂര്‍ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. മണ്ഡലം സെക്രട്ടറി എം കൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം ടി കൃഷ്ണന്‍ രാഷ്ട്രീയ റിപ്പോര്‍ട്ടും ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ഇ കെ നായര്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ബി വി രാജന്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു.  വൈകുന്നേരം നടന്ന പൊതുസമ്മേളനം സി പി ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഇ ചന്ദ്രശേഖരന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.


എം. കൃഷ്ണന്‍ സി.പി.ഐ ബദിയഡുക്ക മണ്ഡലം സെക്രട്ടറി

'സേച്ഛ്വാധിപത്യ ഭരണം നടത്തുന്ന നരേന്ദ്രമോഡി അപകടകാരി' മുള്ളേരിയ: സി.പി.ഐ ബദിയഡുക്ക മണ്ഡലം സെക്രട്ടറിയായി എം. കൃഷ്ണനെ തെരഞ്ഞെടുത്തു. മുള്ളേരിയയില്‍ നടന്ന സമ്മേളനത്തില്‍ വെച്ച് 11 അംഗ മണ്ഡലം കമ്മിറ്റിയെയും തിരഞ്ഞെടുത്തു. പി.എന്‍ ആര്‍ അമ്മണ്ണായ, ബി. സുകുമാരന്‍, കെ. ചന്ദ്രശേഖര ഷെട്ടി, സി. ജാനു, കെ. സുശീല, സതീശന്‍ പുണ്ടൂര്‍, നരസിംഹ പൂജാരി, കെ രാജു, സനോജ് കാഡകം എന്നിവരാണ് മറ്റു മണ്ഡലം കമ്മിറ്റി അംഗങ്ങള്‍.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Ravaneshwaram, CPI, Conference, Inauguration, Kasaragod, Kerala, KV Krishnan. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia