സുരേന്ദ്രന് നീലേശ്വരം, ശെല്‍വരാജ് കയ്യൂര്‍ അവാര്‍ഡ് പ്രഖ്യാപിച്ചു
Dec 9, 2013, 11:30 IST
കാസര്‍കോട്: പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും ഏഷ്യാനെറ്റ് ലേഖകനുമായിരുന്ന സുരേന്ദ്രന് നീലേശ്വരത്തിന്റെ പേരിലുള്ള ദൃശ്യമാധ്യമ അവാര്‍ഡിന് സിന്ധു സൂര്യകുമാര്‍ അര്‍ഹയായി. ഏഷ്യാനെറ്റ് ന്യൂസ് കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്ററായ സിന്ധുവിന്റെ കവര്സ്റ്റോറിയെന്ന ദൃശ്യപരിപാടിയിലെ അവതരണ ശൈലിയാണ് അവാര്‍ഡിന് അര്‍ഹയാക്കിയത്.
സുരേന്ദ്രന് നീലേശ്വരത്തിന്റെ സഹോദരന് ഈ വര്‍ഷം അന്തരിച്ച ശെല്‍വരാജ് കയ്യൂരിന്റെ പേരില്‍ ഏര്‍പെടുത്തിയ പ്രഥമ ഫോട്ടോഗ്രാഫി അവാര്‍ഡിന് മലയാള മനോരമ തിരുവനന്തപുരം യൂണിറ്റിലെ ഫോട്ടോഗ്രാഫര്‍ റിങ്കു രാജ് മട്ടാഞ്ചേരി അര്‍ഹനായി. ഡോ. സെബാസ്റ്റിയന് പോള്‍, പയ്യന്നൂര്‍ സതീഷ് ബാബു, പ്രൊഫ. കെ.പി. ജയരാജന് എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡിന് സിന്ധു സൂര്യകുമാറിനെ തെരഞ്ഞെടുത്തത്. പ്രൊഫ. എം.എ. റഹ് മാന്‍, ബാബു കാമ്പ്രത്ത്, ഡോ. എ.എം. ശ്രീധരന് എന്നിവരടങ്ങിയ ജൂറിയാണ് ഫോട്ടോഗ്രാഫി അവാര്‍ഡിനായി റിങ്കുവിനെ തെരഞ്ഞെടുത്തത്.
സുരേന്ദ്രന് സ്മാരക സമിതിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 13ന് രാവിലെ 10 മണിക്ക് നീലേശ്വരത്ത് വെച്ച് നടക്കുന്ന അനുസ്മരണചടങ്ങില്‍ മന്ത്രി ഡോ. എം.കെ. മുനീര്‍ അവാര്‍ഡ് ദാനം നിര്‍വഹിക്കുമെന്ന് സ്മാരക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 10,001 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. സുരേന്ദ്രന് നീലേശ്വരം സ്മാരക സമിതി ചെയര്മാന് പ്രൊഫസര്‍ കെ.പി. ജയരാജന്, ജനറല്‍ സെക്രട്ടറി, പി. വിജയകുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Award announced, Kasaragod, Press meet, Award, Kerala, Photographer, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
![]() |
Sindhu Suryakumar |
![]() |
Rinku Raj |

Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752