സുബിമാലി കാസര്‍കോട് സ്വദേശിനി
Feb 28, 2013, 20:05 IST

കാസര്‍കോട്: ആയുധ ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇടനിലക്കാരി സുബിമാലി കാസര്‍കോട് സ്വദേശിനിയാണെന്ന് പുറത്തുവന്നു. 1960 ജനുവരി 22ന് നുള്ളിപ്പാടിയില്‍ ജനിച്ച സുബിമാലി പഠിച്ചതും വളര്‍ന്നതും മുംബൈയിലാണ്. അച്ഛന്‍ മഹാരാഷ്ട്രയിലെ ബിസിനസുകാരനാണ്. മാതാവ് കാസര്‍കോട് സ്വധേശിനിയും. 25-ാം വയസില്‍ കര്‍ണാടക സ്വദേശിയായ ഭുജംഗ ഷെട്ടിയുമായാണ് സുബിമാലിയുടെ വിവാഹം നടന്നത്. സുബിമാലിയുടെ മകന്‍ എഞ്ചിനീയറാണ്.
മുംബൈയിലെ സുബിഷി ഇംപെക്‌സ് സ്ഥാപനത്തിലെ മാനേജിംഗ് ഡയറക്ടറായ സുബിമാലിക്ക് ഉന്നത രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധമുണ്ട്.
ആയുധ നിര്‍മാണ ഫാക്ടറിയില്‍ അര്‍ജുന്‍ ടാങ്കിന്റെ സ്‌പെയര്‍ പാര്‍ട്‌സുകള്‍ നല്‍കുന്നതിനുള്ള കരാറിലെ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സുബിമാലിയെ കേരളത്തിലെത്തിച്ച് സി.ബി.ഐ അറസ്റ്റുചെയ്തത്. സുബിമാലി കരാറില്‍ നേരിട്ട് പങ്കാളിയായിരുന്നു.
ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പടെ നിരവധിപേര്‍ പ്രതികളായ കേസില്‍ അന്വേഷണം സി.ബി.ഐ. തുടരുകയാണ്. സുബിമാലിയെ സി.ബി.ഐ മാപ്പു സാക്ഷിയാക്കാനുള്ള ശ്രമവും നടത്തിവരികയാണ്. ഉന്നതരുമായുള്ള അടുത്ത ബന്ധമാണ് സുബിമാലിയെ ആയുധ ഇടപാടിലെ ഇടനിലക്കാരിയാക്കി മാറ്റിയത്.
Keywords: Subimali, Kasaragod, Arrest, Nullippady, Mumbai, CBI, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.