സീരിയല്‍ നടിയെ ബ്ലാക്ക്‌മെയില്‍ ചെയ്ത കേസിലെ പ്രതി പോലീസുകാരനെ അസഭ്യം പറഞ്ഞ കേസില്‍ അറസ്റ്റില്‍
Oct 11, 2014, 15:34 IST
കാസര്‍കോട്: (www.kasargodvartha.com 11.10.2014) സീരിയല്‍ നടിയെ ബ്ലാക്ക്‌മെയില്‍ ചെയ്ത കേസിലെ പ്രതി പോലീസുകാരനെ അസഭ്യം പറഞ്ഞ കേസില്‍ അറസ്റ്റില്‍. ദേളി സ്വദേശിയും ചാലയിലെ ഭാര്യാ വീട്ടില്‍ താമസക്കാരനുമായ സമീര്‍ (25) നെയാണ് വിദ്യാനഗര്‍ എസ്.ഐ എം. ലക്ഷ്മണനും സംഘവും കാസര്‍കോട്ട് വെച്ച് അറസ്റ്റ് ചെയ്തത്.
മറ്റൊരു കേസില്‍ കാസര്‍കോട് കോടതിയില്‍ ഹാജരായ സമീര്‍ കോടതി വരാന്തയില്‍ വെച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്‍ മഞ്ചേശ്വരത്തെ രാജേഷനെ അസഭ്യം പറയുകയും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ് ചെയ്തത്.
തൃശ്ശൂര്‍ സ്വദേശിനിയായ സീരിയല്‍ നടിയെ കാസര്‍കോട്ട് കൊണ്ട് വന്ന് ഫഌറ്റില്‍ താമസിച്ച് ലൈംഗീകമായി പീഡിപ്പിക്കുകയും പിന്നീട് ചെങ്കള സ്വദേശിയായ യുവാവിനെ കാസര്‍കോട് നുള്ളിപ്പാടിയിലെ ത്രീസ്റ്റാര്‍ ഹോട്ടലില്‍ നടിക്കൊപ്പം നിര്‍ത്തി നഗ്ന ചിത്രമെടുത്ത് 10 ലക്ഷം രൂപ തട്ടാന്‍ ശ്രമിച്ച കേസിലും പ്രതിയാണ് സമീര്‍. പോലീസുകാരനെ അസഭ്യം പറഞ്ഞ കേസില്‍ ഒളിവിലായിരുന്ന സമീറിനെ പോലീസ് അന്വേഷിച്ച് വരുന്നതിനിടയിലാണ് ടൗണില്‍ വെച്ച് അറസ്റ്റിലായത്.
Keywords: Kasaragod, Kerala, Arrest, Case, Court, Blackmail, Police, Serial, Actress, Duty, Sameer, Udma, Cash,
Advertisement: