സിസിടിവിയില്‍ കുടുങ്ങിയ മോഷ്ടാവ് വീണ്ടും മോഷണത്തിനെത്തിയപ്പോള്‍ അറസ്റ്റില്‍
Jun 25, 2013, 13:01 IST
കാസര്‍കോട്: ആശുപത്രികള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നത് പതിവാക്കിയ യുവാവിനെ കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തു. മംഗലാപുരം ജെപ്പു സ്വദേശിയും തളങ്കരയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ ബഷീര്‍ (49) ആണ് അറസ്റ്റിലായത്.
ജൂണ്‍ 13 ന് കാസര്‍കോട് കിംസ് ആശുപത്രിയില്‍ മോഷണം നടത്തുന്നതിനിടെ ബഷീറിന്റെ ചിത്രം സി.സി.ടി.വി.യില്‍ കുടുങ്ങിയിരുന്നു. ഇതറിയാതെ വീണ്ടും ഇതേ ആശുപത്രിയില്‍ മോഷണത്തിനെത്തിയപ്പോഴാണ് ബഷീറിനെ പോലീസ് അറസ്റ്റ് ചെയ്തത്.
ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുമ്പള ഇച്ചിലങ്കോട്ടെ പത്മാവതിയുടെ (85) മകള്‍ കമലയുടെ ഏഴ് ഗ്രാമിന്റെ സ്വര്‍ണ കമ്മലും 1,000 രൂപയടങ്ങുന്ന ഹാന്‍ഡ് ബാഗും ബഷീര്‍ കവര്‍ച ചെയ്യുമ്പോഴാണ് സിസിടിവിയില്‍ കുടുങ്ങിയത്. ഇതേ തുടര്‍ന്ന് ആശുപത്രി കള്ളനെ പോലീസ് നിരീക്ഷിക്കുന്നതിനിടെയാണ് വീണ്ടും ഇതേ ആശുപത്രിയില്‍ ബഷീര്‍ മോഷണത്തിനെത്തിയത്. തളങ്കരയില്‍ വിവാഹിതനായ ബഷീര്‍ നേരത്തെ ഡ്രൈവറായിരുന്നു.
പിന്നീട് വിദ്യാനഗര്‍ കൃഷ്ണ ആശുപത്രിയില്‍ സെക്യൂരിറ്റിയായും ജോലി ചെയ്തിരുന്നു. ആറുമാസം മുമ്പ് ഈ ജോലി വിട്ടശേഷമാണ് ബഷീര്‍ മോഷണത്തിനിറങ്ങിയത്. ഉപ്പള മെഡികെയര്‍ ആശുപത്രിയിലെ ഡോക്ടറുടെ ലാപ്‌ടോപ്, ആശുപത്രികളില്‍ നിന്നും കവര്‍ച ചെയ്ത നിരവധി മൊബൈല്‍ ഫോണുകള്‍, ഉരുക്കിയ സ്വര്‍ണാഭരണം എന്നിവ പോലീസ് കണ്ടെടുത്തു. സ്വര്‍ണം പഴയ ബസ് സ്റ്റാന്‍ഡിലെ ഒരു ജ്വല്ലറിയില്‍ നിന്നും ലാപ്‌ടോപ് പന്നിപ്പാറയിലെ ഒരു വീട്ടില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ പുതിയ ബസ് സ്റ്റാന്‍ഡിലെ മൊബൈല്‍ കടയില്‍ നിന്നുമാണ് പോലീസ് കണ്ടെടുത്തത്. പ്രതിയെ ചൊവ്വാഴ്ച വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും.
Keywords: Arrest, Robbery, General-hospital, Gold, Mobile-Phone, Police, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.