city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സിപിസിആര്‍ഐ നൂറാം വാര്‍ഷികം; 10 മുതല്‍ അന്താരാഷ്ട്ര സിമ്പോസിയം നടക്കും, കേന്ദ്ര കൃഷിമന്ത്രി രാധമോഹന്‍ സിങ്ങ് ഉദ്ഘാടനം ചെയ്യും

കാസര്‍കോട്: (www.kasargodvartha.com 05/12/2016) കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ (സിപിസിആര്‍ഐ) നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി തെങ്ങ് ഗവേഷണവും വികസനവും എന്ന വിഷയത്തില്‍ അന്താരാഷ്ട്ര സിമ്പോസിയം സംഘടിപ്പിക്കുമെന്ന് സി പി സി ആര്‍ ഐ ഡയറക്ടര്‍ പി ചൗഡപ്പ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡിസംബര്‍ 10ന് രാവിലെ 11 മണിക്ക് കാസര്‍കോട് സിപിസിആര്‍ഐയില്‍ കേന്ദ്ര കൃഷിമന്ത്രി രാധമോഹന്‍ സിങ്ങ് ശില്‍പശാല ഉദ്ഘാടനം ചെയ്യും. നാലുദിവസത്തെ കിസാന്‍ മേളയും ഇതോടൊപ്പം നടക്കും.

വിവിധ രാജ്യങ്ങളില്‍നിന്നുള്ള ശാസ്ത്രജ്ഞര്‍ സിമ്പോസിയത്തില്‍ വിഷയം അവതരിപ്പിക്കും. രാജ്യത്തിന്റെ വിവിധ ഭാഗത്തുനിന്ന് 250 ഓളം കര്‍ഷിക രംഗത്തുള്ളവര്‍ പങ്കെടുക്കും. ഉദ്ഘാടന ചടങ്ങില്‍ പി. കരുണാകരന്‍ എംപി അധ്യക്ഷത വഹിക്കും. ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി മൂന്നു പുസ്തകങ്ങള്‍ പിറത്തിറക്കുന്നുണ്ട്.  ഇതിന്റെ പ്രകാശനം റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിക്കും.

കാസര്‍കോട് നിര്‍മിച്ച ശതാബ്ദി സ്മാരക കെട്ടിട സമുച്ചയം കേന്ദ്ര മന്ത്രി ഉദ്ഘാടനംചെയ്യും. 10 മുതല്‍ 13 വരെയാണ് കിസാന്‍ മേള. സിപിസിആര്‍ഐ വികസിപ്പിച്ചെടുത്ത വിവിധ ഇനം തെങ്ങ്, കവുങ്ങ്. കൊക്കോകളും മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കാനുള്ള സാങ്കേതിക വിദ്യകളും മേളയില്‍ പ്രദര്‍ശിപ്പിക്കും. കര്‍ഷകര്‍ക്കും ഗവേഷകര്‍ക്കും പ്രയോജനകരമായിരിക്കും കിസാന്‍ മേള. കൃഷി, മൃഗസംരക്ഷണം, ഫിഷറീസ് വിഭാഗങ്ങളെ കൂട്ടിയോജിപ്പിച്ചാണ് നാലു ദിവസത്തെ കിസാന്‍മേള.

വാര്‍ത്താ സമ്മേളനത്തില്‍ സി പി സി ആര്‍ ഐ ഡയറക്ടറെ കൂടാതെ സീനിയര്‍ ശാസ്ത്രജ്ഞന്‍ കെ.പി ചന്ദ്രന്‍, പ്രിന്‍സിപ്പള്‍ ശാസ്ത്രജ്ഞന്‍ കെ. മുരളീധരന്‍ എന്നിവര്‍ സംബന്ധിച്ചു.

ആന്ധ്രയിലും സിപിസിആര്‍ഐ ഗവേഷണകേന്ദ്രം

കാസര്‍കോട്: രാജ്യത്തെ തെങ്ങ് കൃഷി വ്യാപിക്കുന്നതിന്റെ ഭാഗമായി സിപിസിആര്‍ഐയുടെ പ്രാദേശിക ഗവേഷണ കേന്ദ്രംആന്ധ്രയില്‍ തുടങ്ങുമെന്ന് ഡയറക്ടര്‍ പി ചൗഡപ്പ പറഞ്ഞു. രാജ്യത്തെ 18 സംസ്ഥാനങ്ങളില്‍ തെങ്ങ് കൃഷിയുണ്ട്. ആന്ധ്രയിലും തെങ്ങ് കൃഷി വ്യാപിക്കുന്നുണ്ട്. ഇവിടുത്തെ കൃഷിയെ സഹായിക്കാനാണ് കേന്ദ്രം ആരംഭിക്കുന്നത്. ആന്ധ്രയിലെ രാജമുട്രിയിലാണ് കേന്ദ്രം തുടങ്ങാന്‍ ഉദേശിക്കുന്നത്. ഇതിനാവശ്യമായ സ്ഥലം ആന്ധ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.
സിപിസിആര്‍ഐ നൂറാം വാര്‍ഷികം; 10 മുതല്‍ അന്താരാഷ്ട്ര സിമ്പോസിയം നടക്കും, കേന്ദ്ര കൃഷിമന്ത്രി രാധമോഹന്‍ സിങ്ങ് ഉദ്ഘാടനം ചെയ്യും

സിപിസിആര്‍ഐ നൂറാം വാര്‍ഷികം; 10 മുതല്‍ അന്താരാഷ്ട്ര സിമ്പോസിയം നടക്കും, കേന്ദ്ര കൃഷിമന്ത്രി രാധമോഹന്‍ സിങ്ങ് ഉദ്ഘാടനം ചെയ്യും

സിപിസിആര്‍ഐ നൂറാം വാര്‍ഷികം; 10 മുതല്‍ അന്താരാഷ്ട്ര സിമ്പോസിയം നടക്കും, കേന്ദ്ര കൃഷിമന്ത്രി രാധമോഹന്‍ സിങ്ങ് ഉദ്ഘാടനം ചെയ്യും

Keywords:  Kasaragod, Kerala, Minister, inauguration, CPCRI, CPCRI centenary celebration starts on 10th.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia