സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയം ജനങ്ങള്‍ തിരിച്ചറിയും: ഖമറുദ്ദീന്‍
May 10, 2012, 22:54 IST

വലിയപറമ്പ്: ആദര്‍ശത്തെ വിമര്‍ശിക്കുന്നവരെ ആദര്‍ശ പോരാട്ടത്തിനുപകരം രക്തചൊരിച്ചിലിലൂടെ കീഴ്പ്പെടുത്താമെന്ന സി.പി.എമ്മിന്റെ നിലപാട് കേരളത്തിന് ആപത്താണെന്നും ഇത് ജനങ്ങള്‍ തിരിച്ചറിയുമെന്നും മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിഎം.സി. ഖമറുദ്ദീന്‍ പറഞ്ഞു.
ജനാധിപത്യ മുന്നേറ്റത്തിന്റെ ആറര പതിറ്റാണ്ട് എന്ന പ്രമേയത്തില്‍ വലിയപറമ്പ് പഞ്ചായത്ത് യൂത്ത്ലീഗ് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് യൂത്ത്ലീഗ് പ്രസിഡണ്ട് ടി.കെ. അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. എം.ടി.പി.കുഞ്ഞബ്ദുല്ല സ്വാഗതം പറഞ്ഞു. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി, ഇ.കെ. മുസ്തഫ കോട്ടപ്പുറം, എന്‍.കെ.ഹമീദ്ഹാജി, കെ.കെ. കുഞ്ഞബ്ദുല്ല, എം.കെ.എം. മൊയ്തീന്‍, എം.ടി. അബ്ദുല്‍ ജബ്ബാര്‍, കെ.എം.സി. ഇബ്രാഹിം, താജുദ്ദീന്‍ ദാരിമി, സഹീദ് വലിയപറമ്പ്, പി.കെ. താജുദ്ദീന്‍, എം.ടി. യൂനുസ്, സി. സഹീദ്, കെ. സുലൈമാന്‍, ഷാക്കിര്‍, കെകെ. അമീന്‍ പ്രസംഗിച്ചു.
എസ്.എസ്.എല്‍.സി. പരീക്ഷയില്‍ നൂറ് ശതമാനം വിജയം നേടിയ പടന്ന കടപ്പുറം ഗവ. ഫിഷറീസ് ഹയര്‍സെക്കണ്ടറി സ്കൂളിന് ഖാലിദ് ഹാജി വലിയപറമ്പ് ഉപഹാരം നല്‍കി. എല്ലാ വിഷയത്തിലും എ പ്ളസ് നേടിയ സുചിത്ത് പടന്ന കടപ്പുറത്ത് എന്‍.കെ.ഹമീദ്ഹാജിയും ഉന്നത വിജയം നേടിയ മുസ്ലിം ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് എം.സി. ഖമറുദ്ദീന്‍, മൊയ്തീന്‍ കൊല്ലമ്പാടി ഉപഹാരങ്ങള്‍ നല്‍കി.