സി.കെ. ചന്ദ്രപ്പന്റെ നിര്യാണത്തില്‍ അനുശോചിച്ചു
Mar 25, 2012, 11:35 IST
രാജപുരം: സിപിഐ സംസ്ഥാന സെകട്ടറി സി.കെ. ചന്ദ്രപ്പന്റെ നിര്യാണത്തില്‍ സിപിഐ കള്ളാര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി അനുശോചന യോഗം ചേര്‍ന്നു. പി.ജെ. സാമുവേല്‍ അധ്യക്ഷനായി. ടി.കോരന്‍, ടി.കെ. നാരായണന്‍, എ.കെ. മാധവന്‍, ടി.കെ. നാരായണന്‍, സി.എം. മജീദ്, ലക്ഷ്മണ ഭട്ട്, ടോമി വാഴപ്പള്ളി, ഒക്‌ളാവ് കൃഷ്ണന്‍, ലോക്കല്‍ അസിസ്റ്റന്റ് സെക്രട്ടറി ബി. രത്‌നാകരന്‍ നമ്പ്യാര്‍ എന്നിവര്‍ പ്രസംഗിച്ചു. മൗനജാഥയും നടത്തി.
Keywords: C.K.Chandrappan, Condolence, Rajapuram, Kasaragod