സി.ഐ.ടി.യു കാസര്‍കോട് ഏരിയസമ്മേളനം
Sep 2, 2012, 16:13 IST
കാസര്‍കോട്: സി.ഐ.ടി.യു കാസര്‍കോട് ഏരിയസമ്മേളനം കാസര്‍കോട് ചേര്‍ന്നു. സമ്മേളനം ജില്ലാ സെക്രട്ടറി എം. രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന്റെ തുടക്കം കുറിച്ച് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് പതാക ഉയര്‍ത്തി.
സമ്മേളനത്തില്‍ വി.സി.മാധവന് രക്തസാക്ഷി പ്രമേയവും, എ.നാരായണന് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സെക്രട്ടറി ഗിരി കൃഷ്ണന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് എ.ജെ.നായര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ. ഭാസ്ക്കരന്‍, കെ. കുഞ്ഞിരാമന്, പി.വി. കുഞ്ഞമ്പു, ടി.എം.എ കരീം തുടങ്ങിയവര്‍ സംസാരിച്ചു.
Keywords: CITU, Kasaragod, Area Conference, New Bus stand, M.Rajagopal