സി.എം ഉസ്താദ് അനുസ്മരണവും ദിക്‌റ് ഹല്‍ഖയും നടത്തി
Apr 20, 2012, 20:20 IST
ചട്ടഞ്ചാല്‍: മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് 19 ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് ശഹീദേ മില്ലത്ത് ശൈഖുനാ സി.എം ഉസ്താദ് അനുസ്മരണവും ദിക്‌റ് ഹല്‍ഖയും നടത്തി. വെള്ളിയാഴ്ച രാത്രി 07.30 ന് നടന്ന ചടങ്ങ് കണ്ണൂര്‍ നാഇബ് ഖാസി സയ്യിദ് ഹാശിം കുഞ്ഞിക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. നൗഫല്‍ ഹുദവി കൊടുവള്ളി അനുസ്മരണ പ്രഭാഷണം നടത്തി. ഉസ്താദ് അബ്ദുല്‍ ബാരി ഫൈസി തളിപ്പറമ്പ് ദിക്‌റ് ഹല്‍ഖക്ക് നേതൃത്വം നല്‍കി. ശംസുദ്ധീന്‍ ഫൈസി അധ്യക്ഷത വഹിച്ചു. ഇബ്‌റാഹിം ദാരിമി സ്വഗതം പറഞ്ഞു. ഖാസി ത്വാഖാ അഹ്മദ് മൗലവി, യു.എം അബ്ദുര്‍റഹ്മാന്‍ മൗലവി, ഉമ്പു തങ്ങള്‍ ആദൂര്‍, സയ്യിദ് അതാഉല്ലാ തങ്ങള്‍ ഉദ്യാവര്‍, ഇ.കെ മഹ്മൂദ് മുസ്‌ലിയാര്‍ (ഖാസി, നിലേശ്വരം), സയ്യിദ് ആലൂര്‍ തങ്ങള്‍, അന്‍വര്‍ ഹുദവി മാവൂര്‍, ചര്‍ക്കള അഹ്മദ് മുസ്‌ലിയാര്‍, കെ.ടി അബ്ദുല്ല ഫൈസി പടന്ന, അബ്ദുല്ല അര്‍ശദി ബി.സി റോഡ്, മുഹമ്മദ് ബാഖവി വാവാട് തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kasaragod, Chattanchal, C.M Usthad, MIC.