സാക്ഷരതാ ദിനാഘോഷം: ആദരിക്കലും അക്ഷര റാലിയും നടത്തും
Apr 17, 2012, 13:15 IST

കാസര്‍കോട്: കേരളം സമ്പൂര്‍ണ്ണ സാക്ഷരത നേടിയതിന്റെ 21-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍ 18 ന് നടത്തുന്ന സാക്ഷരതാ ദിനത്തില്‍ ആദരിക്കലും ചര്‍ച്ചാ ക്ളാസും അക്ഷര റാലിയും നടത്തുന്നു. രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് പരിസരത്ത് പതാക ഉയര്‍ത്തുന്നതോടെ പരിപാടികള്‍ക്ക് തുടക്കമാകും. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ശ്യാമളാ ദേവി അധ്യക്ഷത വഹിക്കും. മുന്‍കാല സാക്ഷരതാ പ്രവര്‍ത്തകരെ ജില്ലാ കളക്ടര്‍ വി.എന്‍.ജിതേന്ദ്രന്‍ ആദരിക്കും.
പത്താംതരം തുല്യതയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയവരെ കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ ടി.ഇ.അബ്ദുള്ള ആദരിക്കും. മുതിര്‍ന്ന പഠിതാക്കളെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എസ്.കുര്യാക്കോസ് ആദരിക്കും. അതുല്യം-വിജ്ഞാന്‍ ജ്യോതി ബ്ളോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരെ കാഞ്ഞങ്ങാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.മുംതാസ് ഷുക്കൂര്‍ ആദരിക്കും. സാക്ഷരതാ തുടര്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലൂടെ ജനപ്രതിനിധികളായവരെ പി.വി.കെ പനയാല്‍ ആദരിക്കും. രണ്ടുമണിക്ക് തുടര്‍ സാക്ഷരത-ഒരു സാമൂഹ്യ വിപ്ളവം എന്ന വിഷയത്തില്‍ ചര്‍ച്ചാ ക്ളാസ് സംഘടിപ്പിക്കും. സി.പി.വി.വിനോദ് കുമാര്‍ വിഷയാവതരണം നടത്തും. മൂന്നു മണിക്ക് കലക്ടറേറ്റ് പരിസരത്തു നിന്നാംഭിക്കുന്ന അക്ഷര റാലി കാസര്‍കോട് ഗവണ്‍മെന്റ് കോളേജ് പരിസരത്ത് സമാപിക്കും.
Keywords: Saksharatha day, Celebration, Kasaragod