city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍

സര്‍ക്കാര്‍ അറിയിപ്പുകള്‍
വനിതകള്‍ക്ക് സ്വയം തൊഴിലിന് വായ്പ നല്‍കുന്നു

സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ എസ്.സി വിഭാഗത്തില്‍പ്പെട്ട 18നും 55നും മദ്ധ്യേ പ്രായമുള്ള വനിതകള്‍ക്ക് സ്വയം തൊഴില്‍ വായ്പ നല്‍കുന്നു. വാര്‍ഷികവരുമാന പരിധി ഗ്രാമ പ്രദേശത്ത് 40,000 രൂപയിലും മുനിസിപ്പല്‍ പ്രദേശത്ത് 55,000 രൂപയിലും കവിയാന്‍ പാടില്ല. പലിശനിരക്ക് 6 ശതമാനം. വായ്പക്ക് വസ്തു, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ജാമ്യം നല്‍കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് ജില്ല ഓഫീസ്, കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍, പി ഒ പള്ളിക്കുന്ന്, കണ്ണൂര്‍ എന്ന വിലാസത്തിലോ, 0497-2701399, 9496015014 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടേണ്ടതാണ്.

കെട്ടിട നികുതി പുതുക്കുന്നു

മുളിയാര്‍ ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ കെട്ടിടങ്ങളുടെയും നികുതി പുതുക്കുന്നു. കെട്ടിട ഉടമകള്‍ ജൂലൈ 31നകം പഞ്ചായത്താഫീസില്‍ റിട്ടേണ്‍ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ പഞ്ചായത്തില്‍ നിന്നും ലഭിക്കും.

കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍

2012 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള 3 മാസത്തെ കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ വിതരണം ചെയ്യുന്നു. പെന്‍ഷന്‍ അലോട്ട്‌മെന്റുകള്‍ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത്/മുനിസിപ്പാലിറ്റി സെക്രട്ടറിമാര്‍ ജില്ലാ ലേബര്‍ ഓഫീസില്‍ നിന്നും കൈപ്പറ്റി ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യേണ്ടതാണെന്ന് ലേബര്‍ ഓഫീസര്‍ അറിയിച്ചു.

വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം

കയ്യൂര്‍-ചീമേനി ഗ്രാമ പഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ പൊതുയോഗം 11ന് പകല്‍ 11 മണിക്ക് പഞ്ചായത്ത് ഓഫീസില്‍ ചേരുന്നതാണ്.

വിദേശത്ത് തൊഴില്‍ ശില്പശാല 12ന്

വിദേശ രാജ്യങ്ങളില്‍ തൊഴില്‍ തേടുന്നവര്‍ക്കായി ജൂലൈ 12ന് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഏകദിന ശില്പശാല നടത്തും. ജില്ലാ യുവജനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന ശില്പശാലയില്‍ വിസാ ചട്ടങ്ങള്‍, വിദേശ തൊഴില്‍ സാദ്ധ്യതകള്‍, വിദേശ തൊഴില്‍ നിയമങ്ങള്‍ എന്നീ വിഷയങ്ങളില്‍ ക്ലാസ്സെടുക്കും. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ 9567779879, 9446660037 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

എന്‍ഡോസള്‍ഫാന്‍: നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാം

എന്‍ഡോസള്‍ഫാന്‍ ദേശീയ ശില്പശാല കോണ്‍കോര്‍ഡ് 2012ല്‍ പ്രദര്‍ശനങ്ങള്‍ നടത്താന്‍ താല്പര്യമുള്ളവര്‍ ജൂലൈ 12നകം ജില്ലാ പഞ്ചായത്തിലെ എന്‍ പി ആര്‍ പി ഡി ഓഫീസില്‍ വിവിരം അറിയിക്കണം. എന്‍ഡോസള്‍ഫാനുമായി ബന്ധപ്പെട്ട സാമുഹികം, ആരോഗ്യം, വിദ്യാഭ്യാസം, ജൈവകൃഷി പുനസ്ഥാപനം എന്നീ വിഷയങ്ങളില്‍ പ്രദര്‍ശനം നടത്താം. കൂടാതെ ഡോക്യുമെന്ററികള്‍, പുസ്തകങ്ങള്‍, ഫോട്ടോകള്‍, മറ്റ് അനുബന്ധ വിവരങ്ങള്‍ കൈമാറുകയോ, പ്രദര്‍ശനത്തില്‍ പങ്കാളിയാവുകയോ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994-257140 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം.

ഉപകരണങ്ങള്‍ക്ക് ടെണ്ടര്‍

പെരിയ പോളിടെക്‌നിക്ക് കോളേജില്‍ ഇലക്ട്രിക്കല്‍-ഇലക്‌ട്രോണിക്‌സ് വിഭാഗത്തിലെ മെഷര്‍മെന്റ് ലാബിലേക്കാവശ്യമായ ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ താല്പര്യമുള്ളവരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ഓഗസ്റ്റ് 21ന് 11 മണിക്കകം ടെണ്ടര്‍ കോളേജ് ഓഫീസില്‍ ലഭിക്കണം.

Keywords: Govt. Announcements, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia