സര്‍ക്കാര്‍ അറിയിപ്പുകള്‍
Jul 13, 2012, 16:00 IST
ഓണം-റംസാന്‍ പീപ്പ്ള്‍സ് ബസാര്‍ ജൂലൈ 16 മുതല്‍
കേരളാ സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ജൂലൈ 16 മുതല്‍ ഓഗസ്റ്റ് 28 വരെ ജില്ലയില്‍ ഓണം-റംസാന്‍ ടൗണ്‍ പീപ്പ്ള്‍സ് ബസാര്‍ തുടങ്ങും. പീപ്പ്ള്‍സ് ബസാറിന്റെ ഉദ്ഘാടനം 16ന് രാവിലെ 10 മണിക്ക് കാസറഗോഡ് മുനിസിപ്പല്‍ പഴയ ബസ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വ്വഹിക്കും. നഗരസഭാ ചെയര്‍മാന്‍ ടി.ഇ.അബ്ദുള്ള അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ വി.എന്‍.ജിതേന്ദ്രന്‍ ആദ്യ വില്പന നടത്തും. രാവിലെ 9 മണി മുതല്‍ രാത്രി എട്ട് മണിവരെ പീപ്പ്ള്‍സ് ബസാര്‍ പ്രവര്‍ത്തിക്കും. ആയിരം രൂപയുടെ സാധനങ്ങള്‍ വാങ്ങുന്ന ഉപഭോക്താവിന് ഒരു ഗിഫ്റ്റ് കൂപ്പണ്‍ സൗജന്യമായി നല്‍കും.
സൂക്ഷ്മ പരിശോധന 16ന്
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിലേക്കുള്ള ത്രിതല പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, മുനിസിപ്പല്‍ അദ്ധ്യക്ഷന്മാര്‍ എന്നിവരില്‍ നിന്നുള്ള പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനുള്ള നാമ നിര്‍ദ്ദേശ പത്രികകളുടെ പ്രസിദ്ധീകരണവും സൂക്ഷമ പരിശോധനയും ജൂലൈ 14-ല്‍ നിന്ന് 16ന് രണ്ട് മണിയിലേക്ക് മറ്റിവെച്ചു. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയ്യതി ജൂലൈ 21-ല്‍ നിന്നും 23-ാം തീയ്യതി 11 മണിവരെയും നീട്ടി.
മരത്തടികള്‍ ലേലം ചെയ്യും
കേരള വനംവകുപ്പ് തോട്ടങ്ങളില്‍ നിന്ന് ശേഖരിച്ച തേക്ക്, അക്കേഷ്യ, കമ്പകം ഇനത്തില്‍പ്പെട്ട 148.697 ക്യൂബിക് മീറ്റര്‍ തടികളും വാണിജ്യ-ഗാര്‍ഹിക ഉപഭാക്താക്കള്‍ക്കും ചെറുകിട സംരംഭകര്‍ക്കും പരപ്പ തടി ഡിപ്പോവില്‍ വെച്ച് ജൂലൈ 20ന് പകല്‍ 10 മണിക്ക് ലേലം ചെയ്ത് വില്‍ക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446039069 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ടിമ്പര്‍ ഡിപ്പോ ഓഫീസര്‍ അറിയിച്ചു.
സീറ്റൊഴിവ്
എളേരിത്തട്ട് ഇ.കെ.നായനാര്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജില്‍ വിവിധ വിഷയങ്ങളില്‍ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് നീക്കിവെച്ച ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്പര്യമുള്ളവര്‍ ഈ മാസം 19ന് 11 മണിക്ക് എല്ലാവിധ സര്‍ട്ടിഫിക്കറ്റുകളും സഹിതം പ്രിന്‍സിപ്പാള്‍ മുന്‍പാകെ ഇന്റര്‍വ്യൂവിന് ഹാജരാകണം.
മത്സ്യത്തൊഴിലാളികള്‍ക്കുള്ള ജാഗ്രതാ മുന്നറിയിപ്പ്
അടുത്ത 24 മണിക്കൂറില്‍ കേരളത്തീരങ്ങളില്‍ പടിഞ്ഞാറന്‍ ദിശയില്‍ നിന്നും 45 കി.മീ. മുതല്‍ 55 കീ.മീ. വരെ വേഗതയില്‍ ശക്തമായ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് ഫിഷറീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നും അറിയിച്ചു.

Keywords: Govt. Announcements, Kasaragod