സര്‍ക്കാര്‍ അറിയിപ്പുകള്‍
Jul 16, 2012, 12:00 IST
ഉദ്യോഗസ്ഥന്മാരുടെ യോഗം
ജില്ലാ വികസന പാക്കേജിലേക്കായി ജില്ലയിലെ വിവിധ വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ പി.പ്രഭാകരന്‍ കമ്മീഷന് സമര്‍പ്പിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഉദ്യോഗസ്ഥന്മാരുടെ ഒരു യോഗം ജൂലൈ 19ന് 2 മണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്നതാണ്.
മത്സ്യത്തൊഴിലാളികള്‍ക്കുള്ള ജാഗ്രതാ മുന്നറിയിപ്പ്
അടുത്ത 24 മണിക്കൂറില്‍ കേരളത്തീരങ്ങളില്‍ പടിഞ്ഞാറന്‍ ദിശയില്‍ നിന്നും 45 കി.മീ. മുതല്‍ 55 കീ.മീ. വരെ വേഗതയില്‍ ശക്തമായ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് ഫിഷറീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നും അറിയിച്ചു.
ഒറ്റത്തവണ പദ്ധതി സെപ്റ്റംബര്‍ 30 വരെ
കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ സി.ബി.സി പദ്ധതി പ്രകാരം വായ്പ എടുത്ത് കുടിശ്ശിക വരുത്തിയവര്‍ക്ക് ഒറ്റത്തവണയായി തിരിച്ചടക്കുന്നതിന് പിഴപലിശ ഇളവ് അനുവദിക്കുന്ന കാലാവധി സെപ്റ്റംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു. ഗുണഭോക്താക്കള്‍ ഈ അവസരം പ്രയോജനപ്പെടുത്തണം. അല്ലാത്തപക്ഷം ഇനി ഒരറിയിപ്പ് ഇല്ലാതെ റവന്യൂ റിക്കവറി നടപടികള്‍ സ്വീകരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467-2200585 എന്ന നമ്പറില്‍ ബന്ധപ്പെടാം.
ഒളിംപിക്‌സ് ക്വിസ് സബ്ജില്ലാതല മത്സരങ്ങള്‍ ജൂലൈ 24ന്
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ഒളിംപിക്‌സ് ക്വിസ്സിന്റെ സബ്ജില്ലാതല മത്സരങ്ങള്‍ ജൂലൈ 24ന് രണ്ട് മണിക്ക് വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്നതാണ്. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി, കോളേജ് എന്നീ തലങ്ങളില്‍ നടത്തുന്ന മത്സരത്തിലെ ഒരു ടീമില്‍ രണ്ട് പേര്‍ ഉണ്ടായിരിക്കണം.
സബ്ജില്ലാതല മത്സരങ്ങളുടെ സ്ഥലവും കോര്‍ഡിനേറ്ററുടെ പേരും ഫോണ്‍ നമ്പറും യഥാക്രമം കൊടുക്കുന്നു. മഞ്ചേശ്വരം: ജി എച്ച് എസ് എസ് ഉപ്പള, കെ.മോഹനന്‍ - 9446681950. കുമ്പള: പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാള്‍, അശോകന്‍ ധര്‍മ്മത്തടുക്ക - 9447313447. കാസറഗോഡ്: ടി.ഐ.എച്ച്.എസ്.എസ്.നായന്മാര്‍മൂല, എ.വി.പവിത്രന്‍ - 9446673961. ബേക്കല്‍ അംബികാ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പാലക്കുന്ന്: പള്ളം നാരായണന്‍ - 9447037405. ഹോസ്ദുര്‍ഗ്ഗ്: ജി.എച്ച്.എസ്.എസ്. കാഞ്ഞങ്ങാട്, ടി.മൊയ്തു മാസ്റ്റര്‍ - 9495619162. ചിറ്റാരിക്കല്‍: ജി എച്ച് എസ് എസ് ചായ്യോം, കെ.വി.നാരായണന്‍ മാസ്റ്റര്‍ - 9497836741. ചെറുവത്തൂര്‍ പഞ്ചായത്ത് ഹാള്‍ ചെറുവത്തൂര്‍: പി.പി.അശോകന്‍ - 9447481702. കോളേജ് തലം - നെഹറു ആര്‍ട്‌സ് & സയന്‍സ് കോളേജ് കാഞ്ഞങ്ങാട്: പ്രൊഫ.പി.പ്രഭാകരന്‍ - 9495417113.
സബ്ജില്ലയിലേയും കോളേജ് തലത്തിലേയും വിജയികളെ അണിനിരത്തിക്കൊണ്ട് മത്സരത്തിന്റെ മെഗാഫൈനല്‍ ജൂലൈ 27ന് 10 മണിക്ക് കാഞ്ഞങ്ങാട് നെഹറു കോളേജില്‍ നടത്തുന്നതാണ്. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാലയങ്ങള്‍ അതാത് സബ്ജില്ലാ കോര്‍ഡിനേറ്റര്‍വശം പേര് രജിസ്ട്രര്‍ ചെയ്യേണ്ടതാണ്.

Keywords: Govt. Anouncements, Kasaragod