സര്‍ക്കാര്‍ അറിയിപ്പുകള്‍
Jul 17, 2012, 16:40 IST
പൈക്ക കായിക മേള മാറ്റിവെച്ചു
ജൂലൈ 19 മുതല്‍ നടത്താനിരുന്ന പൈക്ക കായിക മേള ജൂലൈ 21 മുതല്‍ നടത്തുമെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധികൃതര്‍ അറിയിച്ചു. മഞ്ചേശ്വരം, കാസര്‍കോട് ബ്ലോക്ക്തല മത്സരങ്ങള്‍ ജൂലൈ 21, 22 തീയ്യതികളിലും, നീലേശ്വരം ബ്ലോക്ക്തല മത്സരങ്ങള്‍ 23, 24 തീയ്യതികളിലും. കാറഡുക്ക, പരപ്പ, കാഞ്ഞങ്ങാട് ബ്ലോക്ക്തല മത്സരങ്ങള്‍ ആഗസ്റ്റ് 25, 26 തീയ്യതികളിലും നടക്കും. മേള സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 9446543556, 9446467566 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
ഉപതെരഞ്ഞെടുപ്പ് യോഗം
കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിലെ എട്ടാം വാര്‍ഡ് എടനീര്‍ നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരുടെ ഒരു യോഗം 21ന് 12 മണിക്ക് കളക്ടറേറ്റില്‍ ചേരും.
ആര്‍ ടി എ യോഗം 20ന്
റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ യോഗം ജൂലൈ 20ന് രാവിലെ 11 മണിക്ക് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്നതാണ്.
റേഷന്‍ പഞ്ചസാര
ജില്ലയിലെ ബി.പി.എല്‍, എ.എ.വൈ ഗുണഭോക്താക്കള്‍ക്ക് ജൂണ്‍ മാസത്തേക്ക് അനുവദിച്ച പഞ്ചസാര വിഹിതം ജൂലൈ 21 വരെ അതാതു പൊതുവിതരണ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
ദേശീയ ശില്പശാല: പ്രദര്‍ശനം സംഘടിപ്പിക്കുന്നു
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമഗ്ര പുനരധിവാസവുമായി ബന്ധപ്പെട്ട് ജൂലൈ 21, 22 തീയ്യതികളില്‍ കാസറഗോഡ് നടക്കുന്ന ദേശീയ ശില്പശാലയുടെ ഭാഗമായി പ്രദര്‍ശനം സംഘടിപ്പിക്കുന്നു. ഫോട്ടോകളും, പുസ്തകങ്ങളും പ്രദര്‍ശനത്തില്‍ ഉണ്ടാകും. സര്‍വശിക്ഷാ അഭിയാന്‍, നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍, തണല്‍, എന്‍.പി.ആര്‍.പി.ഡി തുടങ്ങിയവ തയ്യാറാക്കിയ ഫോട്ടോകളും പ്രദര്‍ശിപ്പിക്കുന്നതാണ്. വിദ്യാനഗര്‍ ചിന്മയ തേജസ്സ് ഓഡിറ്റോറിയത്തിലാണ് പ്രദര്‍ശനം.
ബാങ്കിംഗ് യോഗം 21ന്
ജില്ലാതല ബാങ്കിംഗ് ഉപദേശക സമിതി യോഗംവും ജില്ലാതല ബാങ്കിംഗ് അവലോകന യോഗവും ജൂലൈ 21ന് 10.30ന് ജില്ലാ സഹകരണ ബാങ്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്നതാണ്. ജൂലൈ 19ന് നടത്താനിരുന്ന യോഗമാണ് 21ലേക്ക് നീട്ടിയത്.
വാഹനങ്ങള്‍ വാടകയ്ക്ക് ലഭ്യമാക്കാന്‍ ടെണ്ടര്‍ ക്ഷണിച്ചു
കാസര്‍കോട് ഐ സി ഡി എസ് പ്രോജക്ടിന്റെ ആവശ്യത്തിനായി 2012-13 സാമ്പത്തിക വര്‍ഷത്തേക്ക് ഒരു വാഹനം വാടകയ്ക്ക് ലഭ്യമാക്കാന്‍ താല്പര്യമുള്ള വ്യക്തികളില്‍ നിന്ന് ടെണ്ടറുകള്‍ ക്ഷണിച്ചു. പ്രതിമാസം ആയിരം കിലോമീറ്റര്‍ വരെ 15,000 രൂപയും അതിന് മുകളില്‍ വരുന്ന ഓരോ കിലോമീറ്ററിനും എട്ട് രൂപാ നിരക്കിലും പരമാവധി 17,000 രൂപ വരെ ലഭിക്കും. വാഹനത്തിന് ഏഴ് വര്‍ഷത്തിലധികം പഴക്കം ഉണ്ടാവരുത്. ടെണ്ടറുകള്‍ ഓഗസ്റ്റ് 16ന് പകല്‍ 3.30 നകം നല്‍കണം. ടെണ്ടര്‍ സംബന്ധിച്ച വിവരങ്ങള്‍ക്ക് ചെര്‍ക്കള അഞ്ചാംമൈലിലുള്ള അഡീഷണല്‍ ഐ സി ഡി എസ് പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടണം. 9495743470 എന്ന ഫോണ്‍ നമ്പറിലും ബന്ധപ്പെടാവുന്നതാണ്.
പരപ്പ ഐ സി ഡി എസ് പ്രോജക്ടിലും കാര്‍ അല്ലെങ്കില്‍ ജീപ്പ് മാസ വാടകയ്ക്ക് എടുക്കുന്നു. ടെണ്ടര്‍ ഓഗസ്റ്റ് മൂന്നാം തീയ്യതി ഒരുമണിക്കകം നല്‍കണം. വിശദവിവരങ്ങള്‍ പരപ്പ ഐ സി ഡി എസ് ഓഫീസില്‍ നിന്നും ലഭിക്കും. 9497600275 എന്ന ഫോണ്‍ നമ്പറിലും ബന്ധപ്പെടാം.
കോളിച്ചാലില്‍ പ്രവര്‍ത്തിക്കുന്ന പരപ്പ അഡീഷണല്‍ ഐ സി ഡി എസ് പ്രോജക്ട് ഓഫീസിലും കാര്‍ - ജീപ്പ് വാടകയ്ക്ക് എടുക്കുന്നു. ടെണ്ടറുകള്‍ ഓഗസ്റ്റ് മൂന്നിന് ഒരുമണിക്കകം നല്‍കണം. വിശദവിവരങ്ങള്‍ ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ 9495743462.
ഹോസ്ദുര്‍ഗ്ഗ് ജി എച്ച് എസ് എസ്സിന് 22 ലക്ഷം അനുവദിച്ചു
ജില്ലാ നവീകരണ ഫണ്ടില്‍ നിന്നും ഹോസ്ദുര്‍ഗ്ഗ് ഗവ.ഹയര്‍സെക്കന്ററി സ്‌കൂള്‍ കെട്ടിട നിര്‍മ്മാണത്തിന് ജില്ലാ കളക്ടര്‍ 22 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കി. പി ടി എ സഹകരണത്തോടെ കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി സെക്രട്ടറി പദ്ധതി നടപ്പിലാക്കും. നിര്‍മ്മാണ ചെലവിന്റെ 10 ശതമാനം തുകയായ 2.20 ലക്ഷം രൂപ പി ടി എ വഹിക്കും.

Keywords: Govt. Announcements, Kasaragod