city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍

സര്‍ക്കാര്‍ അറിയിപ്പുകള്‍
ജില്ലാ പഞ്ചായത്ത് യോഗം

ജില്ലാ പഞ്ചായത്ത് യോഗം ജൂലൈ 25ന് പകല്‍ രണ്ട് മണിക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്നതാണ്.

ഗ്രാമസഭകള്‍ ചേരും

കയ്യൂര്‍-ചീമേനി ഗ്രാ പഞ്ചായത്ത് വാര്‍ഷിക പദ്ധതി രൂപീകരണത്തിനായും, വാര്‍ഷിക പദ്ധതി ചെലവ് അംഗീകരിക്കുന്നതിനുമായും ഉള്ള ഗ്രാമസഭകള്‍ ജൂലൈ 23 മുതല്‍ 31 വരെ വിവിധ വാര്‍ഡുകളിലായി നടക്കും. വാര്‍ഡ്, തീയ്യതി-സമയം, സ്ഥലം എന്ന ക്രമത്തില്‍ ചുവടെ. ക്ലായിക്കോട്: ജൂലൈ 29ന് രണ്ട് മണി - സാംസ്‌കാരിക കേന്ദ്രം മുഴക്കോം. മുഴക്കോം: ജൂലൈ 31ന് രണ്ട് മണി - അടുവേനി പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍. കൂക്കോട്ട്: ജൂലൈ 28ന് രണ്ട് മണി - ജി.എച്ച്.എസ്.എസ്. കയ്യൂര്‍. കയ്യൂര്‍: ജൂലൈ 29ന് രണ്ട് മണി - ജി.എച്ച്.എസ്.എസ് കയ്യൂര്‍. ചെറിയാക്കര: ജൂലൈ 28ന് രണ്ട് മണി - ഞണ്ടാടി ബഡ്‌സ് സ്‌കൂള്‍. പൊതാവൂര്‍: ഓഗസ്റ്റ് ഓന്നിന് രണ്ട് മണി - പുലിയന്നൂര്‍ ജി.എല്‍.പി സ്‌കൂള്‍. പള്ളിപ്പാറ: ജൂലൈ 27ന് രണ്ട് മണി - പള്ളിപ്പാറ ശിശുമന്ദിരം. കുണ്ട്യം: ജൂലൈ 27ന് രണ്ട് മണി - എ.എല്‍.പി സ്‌കൂള്‍ കുണ്ട്യം. ചാനടുക്കം: ജൂലൈ 26ന് രണ്ട് മണി - ചാനടുക്കം ബാങ്ക് പരിസരം. പട്ടോളി: ജൂലൈ 26ന് രണ്ട് മണി - ജി.യു.പി.എസ് കൂളിയാട്. ചീമേനി: ജൂലൈ 25ന് രണ്ട് മണി - ജി.എച്ച്.എസ്.എസ് ചീമേനി. ചള്ളുവക്കോട്: ജൂലൈ 25ന് രണ്ട് മണി - പഞ്ചായത്ത് ഹാള്‍. മുണ്ട: ജൂലൈ 24ന് രണ്ട് മണി - തച്ചര്‍ണ്ണംപൊയില്‍ കമ്മ്യൂണിറ്റി ഹാള്‍. ചെമ്പ്രകാനം: ജൂലൈ 24ന് രണ്ട് മണി - പുല്ലാഞ്ഞിപ്പാറ സി.ആര്‍.സി ക്ലബ്ബ് പരിസരം. തിമിരി: ജൂലൈ 23ന് രണ്ട് മണി - എം.കെ.എസ്.എച്ച്.എസ് തിമിരി. നാലിലാംകണ്ടം - ജൂലൈ 23ന് രണ്ട് മണി - ജി.യു.പി.എസ് നാലിലാം കണ്ടം.

ലംപ്‌സം ഗ്രാന്റും സ്റ്റൈപ്പെന്റും അനുവദിച്ചു

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലും നഗരസഭാ പരിധിയിലുമുള്ള സ്‌കൂളുകളിലെ എസ് സി, ഒ ഇ സി വിദ്യാര്‍ത്ഥികള്‍ക്കുള്ള ലംപ്‌സം ഗ്രാന്റും (സപ്ലിമെന്ററി), പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ചക്ലിയന്‍, വേട്ടുവന്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രതിമാസ സ്റ്റൈപ്പെന്റും അനുവദിച്ചു. ബന്ധപ്പെട്ട ഹെഡ്മാസ്റ്റര്‍മാര്‍ രസീത് ഹാജരാക്കി കാഞ്ഞങ്ങാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നിന്നും തുക കൈപ്പറ്റി വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്ത് അക്ക്വിറ്റന്‍സ് ഹാജരാക്കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.

സൗജന്യ ആയൂര്‍വ്വേദ മെഡിക്കല്‍ ക്യാമ്പ് 

ചെറുവത്തൂര്‍ ജി എഫ് വി എച്ച് എസ് സ്‌കൂള്‍ മടക്കര ധാറുഷിഫാ പാരമ്പര്യ ആയൂര്‍വ്വേദ സെന്റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഇന്ന് 21ന് സ്‌കൂളില്‍ സൗജന്യ ആയൂര്‍വ്വേദ മെഡിക്കല്‍ ക്യാമ്പ് നടക്കും. രാവിലെ 9.30 മുതല്‍ 3.30 വരെ നടക്കുന്ന ക്യാമ്പില്‍ സൗജന്യമായി മരുന്നു വിതരണവും നടക്കും.

സ്വാതന്ത്ര്യ ദിനാഘോഷം: ആലോചനാ യോഗം

ജില്ലാതലത്തില്‍ ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് ജൂലൈ 27ന് മൂന്ന് മണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ബന്ധപ്പെട്ടവരുടെ യോഗം ചേരുന്നതാണ്.

ജില്ലാ ജനകീയ സമിതി യോഗം

വ്യാജ ചാരായ ഉല്പാദനം-വിപണനം-കടത്ത് പാന്‍മസാല എന്നിവ തടയുന്നതിനുള്ള ജില്ലാതല ജനകീയ സമിതി യോഗം ജൂലൈ 27ന് രാവിലെ 11ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുനനതാണ്. വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി-സന്നദ്ധ സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കും. യോഗത്തില്‍ ജില്ലാ കളക്ടര്‍ അദ്ധ്യക്ഷത വഹിക്കും.

പാലുല്പന്ന നിര്‍മ്മാണ പരിശീലനം

കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ പഞ്ചായത്തില്‍ നടുവട്ടത്തുള്ള സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ കാസറഗോഡ് ജില്ലക്കാര്‍ക്ക് ജൂലൈ 28 മുതല്‍ ഓഗസ്റ്റ് 2 വരെ പാലുല്പന്ന നിര്‍മ്മാണ പരിശീലന പരിപാടി നടത്തുന്നതാണ്. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 28ന് രാവിലെ 10 മണിക്ക് കേന്ദ്രത്തില്‍ എത്തണം. രജിസ്‌ട്രേഷന്‍ ഫീസ് 75 രൂപ. കൂടുതല്‍ വിവരങ്ങള്‍ 0495-2414579 എന്ന ഫോണ്‍ നമ്പറിലൊ, dtc.clt@gmail.com എന്ന സൈറ്റിലൊ ലഭിക്കും.

Keywords: Govt. Announsements, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia