city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍

സര്‍ക്കാര്‍ അറിയിപ്പുകള്‍
വോട്ടര്‍ പട്ടിക പുതുക്കും

കാസര്‍കോട്‌ ബ്ലോക്ക് പഞ്ചായത്തിലെ എട്ടാം വാര്‍ഡ് ഇടനീര്‍ നിയോജക മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ ഭാഗമായി മണ്ഡലത്തിലെ വോട്ടര്‍ പട്ടിക പുതുക്കുന്നു. 2012 ജനുവരി ഒന്നാം തീയ്യതിക്ക് 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര്‍ ചേര്‍ക്കാം. കരട് വോട്ടര്‍ പട്ടിക ജൂലൈ 30ന് പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 13നകം ആക്ഷേപമോ അവകാശവദമോ സമര്‍പ്പിക്കാം. ഓഗസ്റ്റ് 23നകം അക്ഷേപങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കും. സെപ്റ്റംബര്‍ 10ന് അന്തിമ സമ്മതിദായക പട്ടിക പ്രസിദ്ധീകരിക്കും.

യോഗം ചേരും

ജില്ലാ ശിശുക്ഷേമ സമിതിയുടെ വാര്‍ഷിക പൊതുയോഗം ജൂലൈ 27ന് രാവിലെ 11 മണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്നതാണ്.

മുഖാമുഖം പരിപാടി സംഘടിപ്പിക്കും

ജില്ലയുടെ വികസനത്തിലും സാമുഹിക പ്രശ്‌നങ്ങളിലും യുവജന പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായി നെഹ്‌റു യുവകേന്ദ്രയുമായി അഫിലിയേറ്റ് ചെയ്ത യൂത്ത് ക്ലബ്ബ് പ്രവര്‍ത്തകരുടെയും ജില്ലാ ഭരണാധികാരികളുടെയും ഒരു മഖാമുഖം ജൂലൈ 26ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിക്കും. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 100 യൂത്ത് ക്ലബ്ബ് പ്രവര്‍ത്തകര്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് സൂപ്രണ്ട് എന്നിവരുമായി സംവദിക്കാന്‍ അവസരമൊരുക്കും.

ജില്ലാതല ജനകീയ സമിതി യോഗം

വ്യാജ ചാരായ ഉല്പാദനം-വിപണനം-കടത്ത് പാന്‍മസാല എന്നിവ തടയുന്നതിനുള്ള ജില്ലാതല ജനകീയ സമിതി യോഗം ജൂലൈ 27ന് രാവിലെ 11ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുനനതാണ്. വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി-സന്നദ്ധ സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കും. യോഗത്തില്‍ ജില്ലാ കളക്ടര്‍ അദ്ധ്യക്ഷത വഹിക്കും.

മണല്‍: അക്ഷയ വഴി ഓപ്ഷന്‍ നല്‍കണം

ഇ-മണല്‍ സംവിധാനം വഴി അക്ഷയകേന്ദ്രങ്ങളില്‍ മണല്‍ ബുക്ക് ചെയ്ത് മണല്‍ ലഭിക്കാന്‍ ബാക്കിയുള്ളവര്‍ക്ക് മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കലവറയില്‍ നിന്ന് ലഭ്യതയ്ക്കനുസരിച്ച് ഓണ്‍ലൈന്‍ സംവിധാനം വഴി മണല്‍ അനുവദിക്കും. ഇതിനകം അക്ഷയകേന്ദ്രങ്ങളില്‍ മണലിനായി ബുക്ക് ചെയ്തിട്ടുള്ളവരില്‍ മഞ്ചേശ്വരം കലവറയില്‍ നിന്ന് മണല്‍ എടുക്കുവാന്‍ താല്പര്യമുള്ളവര്‍ ജൂലൈ 24ന് 10 മണി മുതല്‍ ജൂലൈ 26ന് അഞ്ച് മണിവരെ ബന്ധപ്പെട്ട അക്ഷയകേന്ദ്രങ്ങളില്‍ ഓണ്‍ലൈന്‍ സംവിധാനം വഴി ഓപ്ഷന്‍ നല്‍കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ജില്ലാ വികസന സമിതി യോഗം

ജില്ലാ വികസന സമിതി യോഗം ജൂലൈ 28ന് രാവിലെ 11 മണിക്ക് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

ഒളിമ്പിക്‌സ് ക്വിസ് 2012 

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ലണ്ടന്‍ ഒളിമ്പിക്‌സിന്റെ ഭാഗമായിട്ടുള്ള ഒളിമ്പിക്‌സ് 2012ന്റെ പ്രാഥമികതല മത്സരം വിവിധ കേന്ദ്രങ്ങളില്‍ ചൊവ്വാഴ്ച നടക്കും. കുമ്പള ഉപജില്ലയിലെ മത്സരം രാവിലെ 10 മണിക്കും മറ്റ് കേന്ദ്രങ്ങളിലെ മത്സരം ഉച്ചയ്ക്ക് രണ്ട് മണിക്കും ആരംഭിക്കും. മത്സരം നടക്കുന്ന ഉപജില്ല, സ്ഥലം, സമയം യഥാക്രമം താഴെ. മഞ്ചേശ്വരം: ജി എച്ച് എസ് എസ് ഉപ്പള - ഉച്ചയ്ക്ക് രണ്ട് മണി. കുമ്പള: പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാള്‍ കുമ്പള - രാവിലെ 10 മണി. കാസറഗോഡ്: ടി ഐ എച്ച് എസ് എസ് നായന്മാര്‍മൂല - ഉച്ചയ്ക്ക് രണ്ട് മണി. ബേക്കല്‍: അംബികാ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പാലക്കുന്ന് - ഉച്ചയ്ക്ക് രണ്ട് മണി. കാഞ്ഞങ്ങാട്: ജി എച്ച്.എസ്.എസ് ഹോസ്ദുര്‍ഗ്ഗ് - ഉച്ചയ്ക്ക് രണ്ട് മണി. ചിറ്റാരിക്കാല്‍: ജി എച്ച് എസ് എസ് ചായ്യോത്ത് - ഉച്ചയ്ക്ക് രണ്ട് മണി. ചെറുവത്തൂര്‍: ഫാര്‍മേഴ്‌സ് ബാങ്ക് ഹാള്‍ ചെറുവത്തൂര്‍ - ഉച്ചയ്ക്ക് രണ്ട് മണി. കോളേജ് തലം: നെഹറു ആര്‍ട്‌സ് & സയന്‍സ് കോളേജ് പടന്നക്കാട് - ഉച്ചയ്ക്ക് രണ്ട് മണി.

Keywords:  Govt. Announcements, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia