city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍

സര്‍ക്കാര്‍ അറിയിപ്പുകള്‍
ജില്ലാ സിവില്‍ സര്‍വ്വീസ് കായികമേള ഓഗസ്റ്റ് 9, 10 തീയ്യതികളില്‍

ഈ വര്‍ഷത്തെ ജില്ലാ സിവില്‍ സര്‍വ്വീസ് ഓഗസ്റ്റ് 9, 10 തീയ്യതികളില്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നടത്തും. ആഗസ്റ്റ് 9ന് രാവിലെ 10 മണിക്ക് കാസറഗോഡ് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ നടക്കും.

ഓഗസ്റ്റ് 10ന് രാവിലെ 10 മണിക്ക് ഫുട്‌ബോള്‍, ക്രിക്കറ്റ് എന്നീ മത്സരങ്ങള്‍ കാസറഗോഡ് മുനിസിപ്പല്‍ സ്റ്റേഡിയത്തിലും ടേബിള്‍ ടെന്നീസ്, വോളിബോള്‍, നീന്തല്‍, പവര്‍ ലിഫ്റ്റിംഗ്, ബാസ്‌കറ്റ് ബോള്‍, റസ്ലിംഗ്, വെയിറ്റ് ലിഫ്റ്റിംഗ്, ബെസ്റ്റ് ഫിസിക്ക്, ലോണ്‍ ടെന്നീസ്, കബഡി, ചെസ്സ് എന്നീ മത്സരങ്ങള്‍ കാസറഗോഡ് ഉദയഗിരിയിലുള്ള സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്‌സ് ഹോസ്റ്റലിലും, ബാഡ്മിന്റന്‍ ഷട്ടില്‍ 10ന് രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട് ഷട്ടില്‍ ക്ലബ്ബിലും നടക്കുന്നതാണ്.

പങ്കെടുക്കാനാഗ്രഹിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ആഗസ്റ്റ് ആറാം തീയ്യതിക്കകം അപേക്ഷ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നല്‍കേണ്ടതാണ്. അപേക്ഷാ ഫോറം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി ബന്ധപ്പെടണം. ഫോണ്‍: 04994 255521. പി.എന്‍.കെ.1910/2012

കടാശ്വാസം അനുവദിച്ചു

മത്സ്യത്തൊഴിലാളി കടാശ്വാസം പദ്ധതിയനുസരിച്ച് ജില്ലയിലെ വിവിധ സഹകരണ സംഘങ്ങള്‍ ബാങ്കുകളില്‍ നിന്നും വായ്പ എടുത്ത ഒന്‍പതു ഗുണഭോക്താക്കള്‍ക്ക് 89,939 രൂപ അനുവദിച്ചതായി സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ അറിയിച്ചു.

ആധാര്‍ ഫോട്ടോയെടുപ്പ്

പുല്ലൂര്‍-പെരിയ പഞ്ചായത്ത് ആധാര്‍ ഫോട്ടോയെടുപ്പ് കേന്ദ്രങ്ങളും തീയ്യതിയും: പുല്ലൂര്‍-പെരിയ പഞ്ചായത്ത് ഹാള്‍ - ജൂലൈ 25, 26, 27. അമ്പലത്തറ ഹയര്‍സെക്കന്ററി സ്‌കൂള്‍ - ജൂലൈ 28, 29, 30. പെരിയ കമ്മ്യൂണിറ്റി ഹാള്‍ - ജൂലൈ 31, ആഗസ്റ്റ് ഒന്ന്, രണ്ട്. കല്യോട്ട് ഗവ.ഹൈസ്‌കൂള്‍ - ആഗസ്റ്റ് 3, 4, 5. കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാള്‍, പുല്ലൂര്‍ - ആഗസ്റ്റ് 6, 7, 8. ഗവ.ഹയര്‍സെക്കന്ററി സ്‌കൂള്‍ കുണിയ - ആഗസ്റ്റ് 9, 10, 11. താല്പര്യമുള്ളവര്‍ തിരിച്ചറിയല്‍ രേഖകളുടെ പകര്‍പ്പ് സഹിതം ഫോട്ടോ എടുപ്പ് കേന്ദ്രത്തില്‍ ഹാജരാകേണ്ടതാണ്.

സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തും

ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റിയുടെ കാസറഗോഡ് ചാപ്റ്റര്‍, ചിന്മയ സീനിയര്‍ സിറ്റിസണ്‍ വിംഗ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജൂലൈ 29ന് രാവിലെ 10 മുതല്‍ ഒരു മണിവരെ വിദ്യാനഗറിലെ ചിന്മയ വിദ്യാലയ അന്നപൂര്‍ണ്ണ ഹാളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിക്കും. ക്യാമ്പ് ജില്ലാ കളക്ടര്‍ വി.എന്‍.ജിതേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സ്വാമി വിവിക്താനന്ദ സരസ്വതി പ്രഭാഷണം നടത്തും. എ.കെ.നായര്‍ അദ്ധ്യക്ഷത വഹിക്കും. ഡോ.ആമിന മുണ്ടോളിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ടീം രോഗികളെ പരിശോധിക്കും. മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ 9447855823, 98470 20098, 9496420002, 9446169776 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നീട്ടി

കര്‍ഷകര്‍ക്ക് ധനസഹായം ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ലഭ്യമാക്കുന്നതിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തുന്നതിനുള്ള തീയ്യതി ജൂലൈ 31 വരെ നീട്ടിയതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷയോടൊപ്പം കര്‍ഷകന്റെ ബാങ്ക് അക്കൗണ്ട് നമ്പര്‍ രേഖപ്പെടുത്തിയ പാസ്ബുക്കിലെ പേജിന്റെ പകര്‍പ്പും കൃഷി ഭവനുകളില്‍ സമര്‍പ്പിക്കേണ്ടതാണ്.

Keywords:  Govt. announcements, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia