city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍

സര്‍ക്കാര്‍ അറിയിപ്പുകള്‍
റോഡ് വികസനം ഹിയറിംഗ്

ദേശീയപാത-17 വികസനവുമായി ബന്ധപ്പെട്ട് കാസര്‍കോട് ടൗണ്‍ ഹാളില്‍ ജൂലൈ 23, 30, 31 തീയ്യതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഹിയറിംഗ് കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളിന് എതിര്‍വശത്തുള്ള സ്‌പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ.എന്‍.എച്ച്) ന്റെ ഓഫീസില്‍ വെച്ച് അതേ ദിവസങ്ങളിലും സമയത്തും നടത്തുമെന്ന് ബന്ധ്‌പ്പെട്ടവര്‍ അറിയിച്ചു.

സമാധാന കമിറ്റിയോഗം 31ലേക്ക് മാറ്റി

ജൂലൈ 30ന് രാവിലെ 11 മണിക്ക് കളക്ടറേറ്റ് മിനികോണ്‍ഫറന്‍സ് ഹാളില്‍ ചേരാന്‍ തീരുമാനിച്ചിരുന്ന ജില്ലാതല സമാധാന സമിതിയുടെ യോഗം ചില സാങ്കേതിക കാരണങ്ങളാല്‍ ജൂലൈ 31 ഉച്ചകഴിഞ്ഞ് മൂന്ന് മണിയിലേക്ക് മാറ്റിവച്ചു.

ടി ടി സി : ഇന്റര്‍വ്യൂ നടത്തും

2012-14-ലേക്കുള്ള ടി ടി സി പ്രവേശനത്തിനായുള്ള ഇന്റര്‍വ്യൂ ജൂലൈ 30, 31 തീയ്യതികളില്‍ നായന്മാര്‍മൂല ടി.ഐ.എച്ച്.എസ്-ല്‍ നടക്കും. ജൂലൈ 30ന് മലയാളം മീഡിയത്തിലേക്കുള്ള ഇന്റര്‍വ്യൂവും 31ന് കന്നഡ, സ്വാശ്രയ ടി.ടി.സി പ്രവേശനത്തിനുള്ള ഇന്റര്‍വ്യൂവുമാണ് നടക്കുക. പ്രവേശനാര്‍ത്ഥികള്‍ അതാത് ദിവസം രാവിലെ 9.30ന് റിപ്പോര്‍ട്ട് ചെയ്യണം. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂ കാര്‍ഡ് ഇതിനകം അയച്ചിട്ടുണ്ട്.

അധ്യാപക പരിശീലനം 30 ന് നടക്കും

ജില്ലയിലെ അധ്യാപകര്‍ക്കുള്ള 10 ദിവസത്തെ പരിശീലനം ജൂലൈ 30 ന് 10 മണിക്ക ചെര്‍ക്കള മാര്‍ത്തോമ വിദ്യാലയത്തില്‍ ആരംഭിക്കും. ആദ്യ ബാച്ചില്‍ ജില്ലയിലെ ഹൈസ്‌കൂള്‍ തലം വരെയുള്ള എല്ലാ അംഗീകൃത അധ്യാപക സംഘടനകളുടെയും രണ്ട് പ്രതിനിധികള്‍ വീതം പങ്കെടുക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

ഭൂമി ലേലം ചെയ്യുന്നു

സെയില്‍സ് ടാക്‌സ് കുടിശ്ശിക അടക്കാത്തതിനാല്‍ ജപ്തിചെയ്യപ്പെട്ട എം.എ.അബ്ദുള്‍ അഷ്‌റഫ് എന്നവരുടെ കുഡ്‌ലു വില്ലേജില്‍പ്പെട്ട സര്‍വ്വെ നം.107/സി2പിടി-യില്‍പ്പെട്ട അഞ്ച് സെന്റ് സ്ഥലം ലേലം ചെയ്ത് വില്പന നടത്തുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. ലേലം ജൂലൈ 28ന് 11 മണിക്ക് കുഡ്‌ലു വില്ലേജ് ഓഫീസില്‍ നടക്കും. വിവരങ്ങള്‍ക്ക് 04994-225789 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം.

പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് ഓട്ടോ വായ്പ നല്‍കുന്നു

സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍ പട്ടികജാതിയില്‍ നിന്നും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തിട്ടുള്ളവര്‍, പട്ടികജാതിയിലേക്ക് ശുപാര്‍ശ ചെയ്തിട്ടുള്ള വിഭാഗത്തില്‍പ്പെട്ടവര്‍ എന്നിവര്‍ക്ക് സ്വയംതൊഴില്‍ വായ്പ പദ്ധതിയുടെ ഭാഗമായി ഓട്ടോറിക്ഷ നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളില്‍ 31,952 രൂപയ്ക്കും നഗരപ്രദേശങ്ങളില്‍ 42,412 രൂപയ്ക്കും താഴെയായിരിക്കണം. അപേക്ഷാ ഫോറം തപാലില്‍ ആവശ്യമുള്ളവര്‍ അഞ്ച് രൂപ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേല്‍വിലാസം എഴുതിയ കവറും അപേക്ഷാ ഫോറത്തിന്റെ വിലയായ 10 രൂപയുടെ മണിയോര്‍ഡറും സഹിതം അപേക്ഷിക്കണം.

അപേക്ഷകള്‍ ഓഗസ്റ്റ് ആറിനകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അപേക്ഷാ ഫോറങ്ങള്‍ക്കും മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍, നഗമ്പടം, കോട്ടയം എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍: 0481-2563786, 2564304.

Keywords:  Govt. Announcements, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia