സര്‍ക്കാര്‍ അറിയിപ്പുകള്‍
Jul 30, 2012, 16:50 IST
മുന്നേറ്റം 2012 ഏകദിന സര്‍വ്വെ
പട്ടികജാതി-പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ പഠന മികവിനായി ജില്ലാ പഞ്ചായത്തിന്റെയും ഗ്രാമ പഞ്ചായത്ത്, മുനിസിപ്പാലിറ്റികളുടെയും സംയുക്ത സംരംഭമായി നടപ്പിലാക്കുന്ന മുന്നേറ്റം 2012 പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനമായ കുട്ടികളുടെ കോളനിതല സര്‍വ്വേ ആഗസ്റ്റ് 18ന് ജില്ലയിലുടനീളം നടക്കും. ഇതിനാവശ്യമായ സര്‍വ്വേ വളണ്ടിയര്‍മാരെ അതത് ഗ്രാമ പഞ്ചായത്ത്, മുനിസിപ്പാലിറ്റികളുടെ നേതൃത്വത്തിലാണ് കണ്ടെത്തുക. സര്‍വ്വേ വളന്റിയര്‍മാര്‍ക്കുള്ള പരിശീലനം ആഗസ്റ്റ് 16നകം ഓരോ പഞ്ചായത്തിലും നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.
റോഡ് സുരക്ഷാ കൗണ്‍സില്‍
ആംബുലന്‍സിന്റെ സേവന മേഖലകളെക്കുറിച്ച് വിശകലനം ചെയ്യുന്നതിനും കുടുതല്‍ മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തുന്നതിന് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ റോഡ് സുരക്ഷാ കൗണ്‍സില്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു. ആഗസ്റ്റ് ഒന്നിന് രാവിലെ 10.30ന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം.
സപ്ലൈ ഓഫീസില്‍ ആഗസ്റ്റ് ഒന്നിന് അപേക്ഷ സ്വീകരിക്കുന്നതല്ല
കാസറഗോഡ് താലൂക്ക് സപ്ലൈ ഓഫീസില്‍ കമ്പ്യൂട്ടര്‍ അപ്ഗ്രഡേഷന്‍ നടക്കുന്നതിനാലും റേഷന്‍ വിതരണം വിതരണം സംബന്ധിച്ച ജോലികള്‍ നടക്കുന്നതിനാലും ആഗസ്റ്റ് ഒന്നിന് റേഷന്‍ കാര്‍ഡ് സംബന്ധമായ അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല എന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
പ്രവൃത്തി പരിചയ ശില്പശാല
ബേക്കല്‍ ഉപജില്ലാതല പ്രവൃത്തി പരിചയ ക്ലബ്ബ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് നാലിന് 10 മണിക്ക് ഇക്ബാല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പേപ്പര്‍ ക്രാഫ്റ്റ്, വെയിസ്റ്റ് മെറ്റീരിയല്‍ പ്രൊഡക്റ്റ്‌സ് എന്നിവയില്‍ ശില്പശാല സംഘടിപ്പിക്കുന്നു. താല്പര്യമുള്ള സ്‌കൂളുകളില്‍ നിന്ന് പരമാവധി അഞ്ച് കുട്ടികളെ വീതം പങ്കെടുപ്പിക്കാവുന്നതാണെന്ന് ഉപജില്ലാ കണ്‍വീനര്‍ കെ.സതി അറിയിച്ചു. രജിസ്‌ട്രേഷന്‍ ഫീസായി ഒരു കുട്ടി 10 രൂപ അടക്കേണ്ടതാണ്.
ഖാദിബോര്‍ഡ് ഓണംമേള ആഗസ്റ്റ് ഒന്ന് മുതല്‍
ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാതല ഓണം മേള കാഞ്ഞങ്ങാട് മാവുങ്കാല്‍ ടൗണില്‍ ആഗസ്റ്റ് ഒന്നിന് 11 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.പി.പി.ശ്യാമളാദേവി ഉദ്ഘാടനം ചെയ്യും. ആദ്യവില്പന ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ.പി.നൂര്‍ദ്ദീന്‍ നിര്‍വ്വഹിക്കും. മേളയില്‍ ഖാദി ബോര്‍ഡ് ധനസഹായം നല്‍കപ്പെട്ട യൂണിറ്റുകളുടെ ഉല്‍പ്പന്ന പ്രദര്‍ശനും വില്പനയും ഉണ്ടായിരിക്കുന്നതാണ്. ഓണംവരെ നീണ്ടു നില്‍ക്കുന്നതാണ് മേള.
സാമൂഹ്യ ശാസ്ത്ര അസോസിയേഷന്‍ ജനറല്‍ ബോഡി
ബേക്കല്‍ ഉപജില്ലാതല സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ജനറല്‍ ബോഡി യോഗം ആഗസ്റ്റ് ആറിന് രണ്ട് മണിക്ക് വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഹയര്‍സെക്കന്ററി സ്‌കൂളില്‍ ചേരുന്നതാണ്. ഓരോ സ്‌കൂളിലേയും സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് കണ്‍വീനര്‍മാര്‍ യോഗത്തില്‍ പങ്കെടുക്കേണ്ടതാണെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിര്‍ അറിയിച്ചു.
ഓഗസ്റ്റ് നാല് വരെ അപേക്ഷിക്കാം
കയ്യൂര്‍ ഗവ. ഐ.ടി.ഐയില്‍ വിവിധ ട്രേഡുകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ ഓഗസ്റ്റ് നാല് വരെ സമര്‍പ്പിക്കാം. അപേക്ഷാ ഫോറം ഐ.ടി.ഐയില്‍ നിന്ന് നേരിട്ടും www.det.kerala.gov.in എന്ന് വെബ് സൈറ്റിലും ലഭ്യമാണ്. ഫോണ്‍: 04672-230980.

Keywords: Govt. Announcements, Kasaragod