city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍

സര്‍ക്കാര്‍ അറിയിപ്പുകള്‍
ഫോട്ടോ എടുക്കല്‍ ഹാജരാകണം

ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ രണ്ടാംഘട്ടമായ ബയോമെട്രിക് കാര്‍ഡ് വിതരണം ചെയ്യുന്നതിനാവശ്യമായ ഫോട്ടോയെടുപ്പും വിവര ശേഖരണവും ഹോസ്ദുര്‍ഗ്ഗ് താലൂക്കില്‍ അമ്പലത്തറ വില്ലേജില്‍ വിവിധ തീയ്യതികളില്‍ നടക്കും. സ്ഥലവാസികള്‍ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ ഹാജരാകേണ്ടതാണ്. ക്യാമ്പ് നടക്കുന്ന തീയ്യതി, സ്ഥലം, പങ്കെടുക്കേണ്ടവരുടെ എന്യൂമറേഷന്‍ ബ്ലോക്ക് എന്നിവ യഥാക്രമം ചുവടെ നല്‍കുന്നു. ഓഗസ്റ്റ് 8, 9 - ജി.എച്ച്.എസ് സ്‌കൂള്‍ മടിക്കൈ-1: 491, 492, 493, 495. ഓഗസ്റ്റ് 10, 11 - ജി.എച്ച്.എസ് സ്‌കൂള്‍ മടിക്കൈ-1: 502, 503, 504. ഓഗസ്റ്റ് - 13, 14 - ജി.യു.പി.എസ് പൂത്തക്കാല്‍: 494, 496, 497, 498, 706. ഓഗസ്റ്റ് 15, 16 - ജി.യു.പി.എസ്. കാഞ്ഞിരപ്പൊയില്‍: 499, 500, 501. ഓഗസ്റ്റ് 17, 18 - ജി.എല്‍.പി.എസ് വാഴക്കോട്: 488, 489, 490.

ഇ-മണല്‍ മഞ്ചേശ്വരത്ത് നിന്ന് ലഭ്യമാക്കും

ഇ-മണല്‍ പദ്ധതി പ്രകാരം ജൂലൈ 30ന് പണമടച്ചവര്‍ക്ക് ആഗസ്റ്റ് ഒന്നു മുതല്‍ നാലുവരെയുള്ള ദിവസങ്ങളില്‍ മണല്‍ വാങ്ങുന്നതിന് പാസ് നല്‍കിയിട്ടുണ്ട്. കാഞ്ഞങ്ങാട്, നീലേശ്വരം, പരപ്പ ബ്ലോക്കിലുള്ളവര്‍ക്ക് രാവിലെ 10 മണി മുതലും കാസറഗോഡ്, കാറഡുക്ക, മഞ്ചേശ്വരം ബ്ലോക്കിലുള്ളവര്‍ക്ക് ഉച്ചക്ക് 12 മണി മുതലും മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിസരത്തുനിന്നും മണല്‍ ലഭ്യമാക്കുന്നതാണ്. മണല്‍ കൊണ്ടുപോകാനുള്ള വാഹനം കക്ഷികള്‍ കൊണ്ടുവരേണ്ടതാണ്. ലോഡിംഗിനുള്ള സംവിധാനം ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുണ്ട്.

സഹായധനത്തിന് ഓഗസ്റ്റ് 20 വരെ അപേക്ഷിക്കാം

നിര്‍മ്മാണത്തൊഴിലാളി ക്ഷേമ ബോര്‍ഡിലെ അംഗത്തൊഴിലാളികളുടെ മക്കള്‍ക്ക് നല്‍കിവരുന്ന എസ്.എസ്.എല്‍.സി പഠന സഹായം, കൂടുതല്‍ മാര്‍ക്ക് ലഭിച്ച കുട്ടികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് എന്നിവയ്ക്ക് അപേക്ഷിക്കാവുന്ന തീയ്യതി ഓഗസ്റ്റ് 20 വരെ നീട്ടി. ക്ഷേമ ബോര്‍ഡില്‍ ഓരു വര്‍ഷത്തെ സര്‍വ്വീസ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഉന്നതവിദ്യാഭ്യാസത്തിനുള്ള സഹായധന അപേക്ഷ, ക്ലാസ് തുടങ്ങി 90 ദിവസത്തിനകം ജില്ലാ ഓഫീസില്‍ നല്‍കണം. അപേക്ഷാ ഫോറം ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 0467-2206737.

നെയ്ത്ത് യന്ത്രങ്ങളുടെ സര്‍വ്വ നടത്തും

കേന്ദ്ര വസ്ത്ര മന്ത്രാലയം യന്ത്രത്തറി മേഖലയുടെ ഒരു പുതിയ അടിസ്ഥാന സര്‍വ്വെ ആരംഭിച്ചു. സര്‍വ്വെ നടത്തുന്നതിന് എ.സി.നെല്‍സണ്‍ ഓ.ആര്‍.ജി - എം.എ.ആര്‍.ജി പ്രൈവറ്റ് ലിമിറ്റഡ്, ന്യൂഡല്‍ഹി എന്ന കമ്പനിയെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. യന്ത്രത്തറി യൂണിറ്റുകളില്‍ സ്ഥാപിച്ചിട്ടുള്ള യന്ത്രത്തറികളുടെ എണ്ണം, പ്രവര്‍ത്തിക്കുന്ന യന്ത്രത്തറികളുടെ എണ്ണം, സാങ്കേതിക വിദ്യ, മെഷീനുകളുടെ കാലപ്പഴക്കം, തൊഴിലാളികളുടെ എണ്ണം, സാമ്പത്തിക സ്ഥിതി എന്നീ വിവരങ്ങള്‍ ശേഖരിക്കും. ഇവ കൂടാതെ മെഷീനുകളുടെയും കമ്പനിയുടെയും പേര് വിവരങ്ങള്‍ അടങ്ങിയ ബോര്‍ഡ്, കമ്പനിയുടെ ഉടമസ്ഥന്‍, കമ്പനിയുടെ മേലധികാരി തുടങ്ങിയവയുടെ ഫോട്ടോയും എടുക്കുന്നതാണ്. ദേശീയതലത്തില്‍ നടത്തുന്ന ഈ സര്‍വ്വെ ഒന്‍പത് മാസം കൊണ്ട് പൂര്‍ത്തീകരിക്കും. സര്‍വ്വെ ഉദ്യോഗസ്ഥരുമായി യന്ത്രത്തറി മേഖലയിലെ എല്ലാവരും സഹകരിക്കണമെന്നും സര്‍വ്വെ സമയത്ത് ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കണമെന്നും കൊയമ്പത്തൂരിലെ ടെക്‌സ്റ്റൈല്‍ കമ്മീഷണറുടെ മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അഭ്യര്‍ത്ഥിച്ചു. ഡെപ്യൂട്ടി ഡയറക്ടറുടെ ഫോണ്‍: 0422-2543403, 2543503. ശേഖരിക്കുന്ന വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുകയും യന്ത്രത്തറി മേഖലയുടെ വികസനത്തിനും പുതിയ നയരൂപീകരണത്തിനും വേണ്ടി ഉപയോഗിക്കുന്നതുമാണ്. വിവരങ്ങളുടെ പരിപൂര്‍ണ്ണ അവകാശം ഭാരത സര്‍ക്കാറില്‍ നിക്ഷിപ്തമായിരിക്കും.


പൊതുവിതരണ കേന്ദ്രത്തിനുള്ള അപേക്ഷ ക്ഷണിച്ചു

പിലിക്കോട് പഞ്ചായത്തിലെ പടുവളത്തുള്ള 74-ാം നമ്പര്‍ പൊതുവിതരണ കേന്ദ്രം സ്ഥിരമായി ഏറ്റെടുത്ത് നടത്താന്‍ താല്പര്യമുള്ള പട്ടികജാതിക്കാരില്‍ നിന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഓഗസ്റ്റ് 16ന് മൂന്ന് മണിക്കകം സമര്‍പ്പിക്കണം.

Keywords: Govt. Announcements, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia